Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗുസ്തി; ഇന്ത്യയുടെ സുനില്‍ കുമാറിന് സ്വര്‍ണം, 27 വര്‍ഷത്തിനുശേഷം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സുനില്‍കുമാര്‍ സ്വര്‍ണം നേടി. ഗ്രീക്കോ റോമന്‍ 87 കിലോ വിഭാഗത്തിലാണ് സുനില്‍ കുമാറിന് സ്വര്‍ണം. ഈ വിഭാഗത്തില്‍ 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കിര്‍ഗിസ്ഥാന്റെ അസത് സലിദിനോവിനെ 5-0 എന്ന നിലയില്‍ സുനില്‍ കുമാര്‍ തോല്‍പ്പിച്ചു.

നേരത്തെ 1993ല്‍ പപ്പു യാദവ് 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. പ്രതിരോധവും ആക്രമണവും ഒത്തിണക്കിയാണ് സുനില്‍ കുമാറിന്റെ ഫൈനലിലെ പ്രകടനം. സെമി ഫൈനലില്‍ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് താരം ഫൈനലിലെത്തിയത്. കസാഖ്‌സ്താന്റെ അസാമത് കസ്തുബയേവിനെതിരെ 1-8 എന്ന നിലയില്‍ പിന്നിലായിപ്പോയ സുനില്‍ 12-8 എന്ന സ്‌കോറിന് ജയിച്ചു.

sunikumarasianwrestlingchampionshipgold

സുനില്‍ കുമാര്‍ 2019ല്‍ വെള്ളി മെഡല്‍ നേടിയിരുന്നു. സ്വര്‍ണനേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കഠിനമായ പരിശ്രമത്തിലൂടെയാണ് ഇവിടെയെത്തിയത്. തന്റെ ടെക്‌നിക്കിലും മറ്റും കാര്യമായ മാറ്റംവരുത്തി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മുന്നേറാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് സുനില്‍ വ്യക്തമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അര്‍ജുന്‍ ഹലാകുര്‍ക്കി 55 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി.

Story first published: Wednesday, February 19, 2020, 18:27 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+