Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; രവി ദാഹിയയ്ക്ക് സ്വര്‍ണം, ബജ് രംഗ് വെള്ളിയിലൊതുങ്ങി

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം രവി ദാഹിയ സ്വര്‍ണം നേടി. 57 കിലോഗ്രാം വിഭാഗത്തില്‍ തജിക്കിസ്താന്റെ ഹിമാതുള്ളോ വൊഹിദോവിനെ ദാഹിയ ഫൈനലില്‍ കീഴ്‌പ്പെടുത്തിയത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ജാപ്പനീസ് താരത്തിന് അവസരമൊന്നും നല്‍കാതെ പോരാടിയ താരം 10-0 എന്ന സ്‌കോറില്‍ സ്വര്‍ണം നേടി.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായി ദാഹിയ മാറിയിട്ടുണ്ട്. ജപ്പാന്റെ യൂക്കി തകാഹാഷിയെ 14-5 എന്ന സ്‌കോറിന് തോല്‍പ്പിച്ച ദാഹിയ ഉസ്ബക്കിസ്താന്റെ നുറിസ്ലാം സനായേവിനേയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. അതേസമയം, ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു ബജ്‌രംഗ് പൂണിയ വെള്ളിമെഡലില്‍ ഒതുങ്ങി. 65 കിലോഗ്രാം വിഭാഗത്തില്‍ ജപ്പാന്റെ തകൂട്ടോ ഒട്ടോഗുറോയേയാണ് പൂണിയയെ ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 10-2.

ravidahiyawrestlinggold

മൂന്നാംദിനം ദാഹിയ മാത്രമാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. മറ്റൊരു ഇന്ത്യന്‍താരം സത്യവ്രത് കഡിയന്‍ 97 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ തോറ്റു. ഇറാനിയന്‍ താരം മൊജ്താബ മുഹമ്മദ് ഷാഫി 10-0 എന്ന സ്‌കോറിനെ സത്യവ്രതനെ തോല്‍പ്പിച്ചു. 79 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് ബലിയനും ഫൈനലില്‍ തോല്‍വി വഴങ്ങി. കടുത്തൊരു പോരാട്ടത്തില്‍ കിര്‍ഗിസ്താന്റെ അര്‍സലന്‍ ബുധാഷപ്പോവ് 5-7 എന്ന സ്‌കോറിനാണ് ഇന്ത്യന്‍താരത്തെ തോല്‍പ്പിച്ചത്.

Story first published: Sunday, February 23, 2020, 14:33 [IST]
Other articles published on Feb 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+