വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്ണാർക്കാട് സ്വദേശി കുഞ്ഞുമുഹമ്മദിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി എം പി

By Lekhaka

പാലക്കാട്: ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മണ്ണാർക്കാട് സ്വദേശി കുഞ്ഞുമുഹമ്മദിന് അഭിനന്ദനവുമായി എം.ബി.രാജേഷ് എം.പി. തന്റെ ഫെസ് ബുക്ക് കുറുപ്പിലാണ് എം പി മുഹമ്മദിനെ പ്രശംസിച്ചത്. കുറിപ്പ് ഇങ്ങനെയാണ്: ഏറെ ആഹ്ലാദം പകരുന്ന വാർത്തകളാണ് ജക്കാർത്തയിലെ ഏഷ്യൻ ഗെയിംസ് നമുക്ക് തുടർച്ചയായി നൽകുന്നത്. മലയാളി കായികതാരങ്ങളുടെ നേട്ടം ആ ആഹ്ലാദത്തെ ഇരട്ടിയാക്കുന്നു.

പി.യു.ചിത്രക്കും ജിൻസണും പുറമേ കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസും അംഗങ്ങളായ റിലേ ടീം ഒരു വെള്ളി മെഡൽ കൂടി ഇന്ത്യക്കു സമ്മാനിച്ചിരിക്കുന്നു. പ്രളയക്കെടുതിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന് ഊർജ്ജം പകരുന്ന അഭിമാനകരമായ ഈ മെഡൽ നേട്ടത്തിൽ പങ്കാളിയായ കുഞ്ഞമുഹമ്മദ് പാലക്കാട്ടുകാരൻ ആണെന്നത് വ്യക്തിപരമായി പ്രത്യേക സന്തോഷം നൽകുന്നതാണ്. മത്സരത്തിന് തൊട്ടുമുമ്പ് തനിക്കൊരു കുഞ്ഞുപിറന്ന സന്തോഷവാർത്തയിലും തന്റെ മെഡൽ നേട്ടം പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കുമായാണ് കുഞ്ഞുമുഹമ്മദ് സമർപ്പിച്ചത്. കുഞ്ഞുമുഹമ്മദിന് സ്‌നേഹാഭിവാദ്യം.

asiangames

ഏഷ്യൻ ഗെയിംസിലെ ചിത്രയുടെ മെഡൽ നേട്ടത്തിന്റെ ആഹ്ലാദ നിമിഷങ്ങൾക്ക് പിന്നാലെയാണ് ജിൻസന്റെ സ്വർണ്ണനേട്ടത്തിന്റെ വാർത്തയെത്തുന്നത്. 800 മീറ്ററിലെ വെള്ളി മെഡൽ നേട്ടം കേരളത്തിലെ പ്രളയ ബാധിതർക്കായാണ് ജിൻസൺ സമർപ്പിച്ചത്. ഇപ്പോൾ 1500 മീറ്ററിൽ സ്വർണ്ണം നേടി മലയാളിയുടെ അതിജീവനത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും മികച്ച മാതൃകയായി മാറിയിരിക്കുന്നു ജിൻസൺ. 56 വർഷങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ജിൻസണ് ഹൃദയാഭിവാദ്യം.

Story first published: Sunday, September 2, 2018, 16:57 [IST]
Other articles published on Sep 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X