Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വിസ; പുല്‍വാമയ്ക്കുശേഷം ആദ്യം

ന്യൂഡല്‍ഹി: പൂല്‍വാമ തീവ്രവാദി ആക്രമണത്തിനുശേഷം ആദ്യമായി പാക്കിസ്ഥാന്‍ കായിക താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണിത്. മുഹമ്മദ് ബിലാല്‍ (57 കി.ഗ്രാം), അബ്ദുല്‍ റഹ്മാന്‍ (74 കി.ഗ്രാം), തയാബ് റാസ (97 കി.ഗ്രാം), സമന്‍ അന്‍വര്‍ (125 കി.ഗ്രാം) എന്നിവര്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെത്തും.

ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വിഷളായിരുന്നു. ഇതേതുടര്‍ന്ന് കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ വിലക്കേര്‍പ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ പ്രധാന ഗെയിംസുകള്‍ അനുവദിക്കുന്നതില്‍ അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പുമായി എത്തിയിരുന്നു. പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ അനുവദിച്ചതോടെ ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും വിരാമമായി.

wrestling

ലോക ഗുസ്തി ഫെഡറേഷന്റെ വിലക്ക് ഭയന്നാണ് ഇന്ത്യയുടെ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്. ടോക്യോ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പ്രാതിനിധ്യത്തെ ഇത് ബാധിക്കും. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ സ്പോര്‍ട്സ് സെക്രട്ടറി രാധെ ശ്യാം ജുലാനിയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കളിക്കാര്‍ക്ക് വിസ അനുവദിച്ചത്. അതേ സമയം കൊറോണ വൈറസ് ആശങ്കയുടെ പഞ്ചാത്തലത്തില്‍ ചൈനീസ് താരങ്ങള്‍ക്ക് വിസ നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല. ചൈനയുടെ ഗുസ്തി സംഘത്തില്‍ നാല്‍പത് പേരാണുള്ളത്. ന്യൂഡല്‍ഹിയില്‍ ഫിബ്രുവരി 18 മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

Story first published: Monday, February 17, 2020, 11:30 [IST]
Other articles published on Feb 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+