Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം അതാനു ദാസിന് വെങ്കലം

ബാങ്കോക്ക്: ഇന്ത്യന്‍ താരം അതാനു ദാസ് ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. പുരുഷന്മാരുടെ വ്യക്തിഗത റിക്കര്‍വ് വിഭാഗത്തിലായിരുന്നു അതാനുവിന്റെ മെഡല്‍നേട്ടം. ഇന്ത്യന്‍ ഫെഡറേഷന്‍ സസ്‌പെന്‍ഷനിലായതുകാരണം ലോക ആര്‍ച്ചറുയടെ പതാകയ്ക്ക് കീഴിലാണ് അതാനു മത്സരിച്ചത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അതാനു കൊറിയയുടെ ജിന്‍ ഹയേക്കിനെ 6-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

തിങ്കളാഴ്ച ദീപിക കുമാരിക്കൊപ്പം റിക്കര്‍വ് മിക്‌സഡ് ഇനത്തിനും അതാനും വെങ്കലം നേടിയിരുന്നു. കോമ്പൗട്ട് മിക്‌സഡ് വിഭാഗത്തില്‍ അഭിഷേക് വര്‍മ, ജ്യോതി സുരേഖ എന്നിവര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. ചൈനീസ് തായ്‌പേയ് ആണ് എതിരാളികള്‍. ബുധനാഴ്ച ഫൈനല്‍ നടക്കും. രണ്ടു വിഭാഗങ്ങളായിത്തിരിഞ്ഞ് രണ്ടു പ്രസിഡന്റുമാരെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തത്.

Asian Archery Championships; Atanu Das Wins Bronze medal

അടുത്തവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ സസ്‌പെന്‍ഷന്‍ നീക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അഞ്ചംഗ താത്കാലിക സമിതിയെ നിയോഗിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ സസ്‌പെന്‍ഷന്‍ ഒഴിവാക്കാന്‍ വേള്‍ഡ് ആര്‍ച്ചറി തയ്യാറായേക്കും.

Story first published: Wednesday, November 27, 2019, 9:35 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+