Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ എടുക്കും, എടുക്കാതിരിക്കും; നിങ്ങളിതില്‍ ഇടപെടേണ്ട; സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ബിസിസിഐ

സ്റ്റാർ സ്പോർട്സിനു BCCI നൽകിയ മറുപടി | Oneindia Malayalam

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഒഴിവാക്കിയതു സംബന്ധിച്ച് ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും വാക്‌പോരില്‍. വിരാട് കോലിയെ ടീമിലെടുക്കാത്തത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നുകാട്ടി ടൂര്‍ണമെന്റ് സംപ്രേക്ഷം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട് എസിസിക്കു കത്തയിച്ചിരുന്നു. ഇതേക്കുറിച്ച് എസിസി പരാമര്‍ശം നടത്തിയതാണ് വിവാദത്തിനിടയാക്കിയത്.

viratkohli

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ അസാന്നിധ്യം പ്രേക്ഷകരുടെ എണ്ണം കുറയ്ക്കുമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പറയുന്നത്. കോലി കളിക്കാത്തത് തങ്ങളുടെ വരുമാനത്തില്‍ കാര്യമായ ഇടിവു വരുത്തും. ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളാകും ടൂര്‍ണമെന്റിനെത്തുക എന്ന എസിസിയുമായുള്ള കരാറിന്റെ ലംഘനമാണിതെന്നും കാട്ടിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് എസിസിക്ക് ഇ മെയില്‍ അയച്ചത്. ഈ വിവരം എസിസി ഡവലപ്പ്‌മെന്റ് മാനേജര്‍ തുസിത് പെരേര പുറത്തുവിടുകയും ചെയ്തു.

കോലിയെ ഒഴിവാക്കിയത് എസിസി, ബിസിസിഐയോട് അന്വേഷിക്കണമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മറ്റൊരു ആവശ്യം. എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പില്‍ മറ്റാരും ഇടപെടേണ്ടെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. എസിസിയോ സംപ്രേക്ഷരോ അല്ല ടീമിനെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ മികച്ച ടീം തന്നെയാണ് ടൂര്‍ണമെന്റിനെത്തിയിരിക്കുന്നതെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി മറുപടി നല്‍കി. ഏതൊക്കെ കളിക്കാരെ ടൂര്‍ണമെന്റിനിയക്കണമെന്നും വിശ്രമം നല്‍കണമെന്നും ബിസിസിഐയുടെ സെലക്ടര്‍മാരുടെ തീരുമാനമാണെന്നും അതില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Monday, September 17, 2018, 13:58 [IST]
Other articles published on Sep 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+