Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിറന്നാള്‍ദിനം സൂപ്പര്‍താരമായി അഫ്ഗാന്റെ റാഷിദ് ഖാന്‍; റെക്കോര്‍ഡ് നേട്ടം; ഇന്ത്യ ഭയക്കണം

വെടിക്കെട്ടായി മാറിയ റാഷിദ് ഖാൻ | Oneindia Malayalam

ദുബായ്: കേവലം ഇരുപത് വയസ് പിന്നിടുന്നതിനിടെ ലോക ക്രിക്കറ്റിലെ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. സമീപകാലത്ത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ ഇരുപതുകാരന്റെ പ്രകടനമികവുണ്ട്. ബൗളിങ്ങില്‍ മാത്രമല്ല, വെടിക്കെട്ട് ബാറ്റിങ് കൊണ്ടും ശ്രദ്ധേയനായ താരം വരും നാളുകള്‍ തന്റേതാണെന്ന സൂചനയാണ് നല്‍കുന്നത്.

rashidkhan

ഏഷ്യാ കപ്പില്‍ കഴിഞ്ഞദിവസം ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ 136 റണ്‍സിന്റെ കൂറ്റന്‍ വിജയം ആഘോഷിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ആയതും റാഷിദ് ആണ്. 13 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ താരം അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അര്‍ധസെഞ്ച്വറിയും നേടിയിരുന്നു. ഈ മത്സരത്തോടെ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന ബഹുമതി മുഹമ്മദ് നബിക്കൊപ്പം പങ്കുവെക്കുകയും ചെയ്തു.

നബി 103 മത്സരങ്ങളില്‍നിന്നായി 112 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കില്‍ കേവലം 49 മത്സരങ്ങളില്‍നിന്നും റാഷിദ് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നോ രണ്ടോ മത്സരങ്ങള്‍ കഴിയുമ്പോഴേക്കും രാജ്യത്തിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന ബഹുമതിയും ഇരുപതുകാരന്റെ പേരിലാകും. ഏഷ്യാ കപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും റാഷിദ് തിളങ്ങുമെന്നാണ് പ്രതീക്ഷ.

ശ്രീലങ്കയെയും തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെത്തിയ അഫ്ഗാനിസ്ഥാന് ഇനി ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ മൂന്നു മത്സരങ്ങള്‍ കൂടിയുണ്ട്. രണ്ടു മത്സരങ്ങളിലെങ്കിലും ജയിച്ച് ഫൈനലിലെത്താന്‍ കഴിഞ്ഞാല്‍ അഫ്ഗാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രനേട്ടമാകും അത്. എല്ലാ കളിക്കാരും ഫോമിലാണെന്നത് അഫ്ഗാനിസ്ഥാന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു.

Story first published: Friday, September 21, 2018, 14:24 [IST]
Other articles published on Sep 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+