വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍: റണ്‍സ് വഴങ്ങുന്നവരെല്ലാം ദിന്‍ഡ അക്കാദമിയിലേത്!! ആര്‍സിബിയും വിട്ടില്ല... പ്രതികരിച്ച് താരം

അശോക് ദിന്‍ഡയാണ് ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നത്

By Manu

കൊല്‍ക്കത്ത: സമൂഹമാധ്യങ്ങളിലൂടെ തനിക്കും കുടുംബത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ബൗളറായ അശോക് ദിന്‍ഡ. ബംഗാളില്‍ നിന്നുള്ള ദിന്‍ഡയ്ക്കു കടുത്ത അവഹേളനമാണ് കുറച്ചു ദിവസമായി നേരിടേണ്ടിവന്നത്. ഇതിന്റെ മുഖ്യ കാരണക്കാര്‍ ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്.

'ബോയ് ഫ്രണ്ടി'നൊപ്പം ഫോട്ടോ... ഓസീസ് സൂപ്പര്‍ താരം വിവാദത്തില്‍, ഒടുവില്‍ സത്യം വെളിപ്പെടുത്തി 'ബോയ് ഫ്രണ്ടി'നൊപ്പം ഫോട്ടോ... ഓസീസ് സൂപ്പര്‍ താരം വിവാദത്തില്‍, ഒടുവില്‍ സത്യം വെളിപ്പെടുത്തി

ഒരു പിശുക്കും കാണിക്കാതെ റണ്‍സ് വിട്ടുകൊടുക്കുന്നവര്‍ ദിന്‍ഡ അക്കാദമിയില്‍ നിന്നുള്ളവരാണെന്നു നേരത്തേ വിമര്‍ശകര്‍ പരിഹസിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആര്‍സിബി പോസ്റ്റ് ഇടുകയായിരുന്നു. തുടര്‍ന്നാണ് താരത്തിനും കുടുംബത്തിനും നേരെ നിരവധി പേര്‍ മോശമായി പ്രതികരിച്ചത്.

സഹിക്കാന്‍ കഴിയില്ല

ആര്‍സിബിയുടെ ട്വീറ്റിനു ശേഷം വളരെയധികം വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ആദ്യമൊന്നും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഭാര്യയ്ക്കും മകള്‍ക്കുമെതിരേ പലരും മോശം ഭാഷ ഉപയോഗിക്കാന്‍ തുടങ്ങി. ഒരു അച്ഛനും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല ഇത്. നമ്മുടെ സമൂഹം എങ്ങോട്ടാണ് പോവുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും ദിന്‍ഡ ട്വിറ്ററില്‍ കുറിച്ചു.

ആര്‍സിബിക്ക് ആരെക്കുറിച്ചും പോസ്റ്റിടാമോ?

ആര്‍സിബിക്ക് ആരെക്കുറിച്ചും പോസ്റ്റിടാമോ?

ഒരു ഫ്രാഞ്ചൈസിയായ ആര്‍സിബിക്ക് ഇത്രയും നിരുത്തരവാദപരമായി ഏതൊരു താരത്തിനുമെതിരേ ഇങ്ങനെ പോസ്റ്റിടാമോയെന്നതാണ് തന്റെ ചോദ്യമെന്ന് ദിന്‍ഡ ട്വീറ്റ് ചെയ്തു. ടി20യില്‍ മോശമല്ലാത്ത ബൗളറാണ് താന്‍. അതു നിങ്ങള്‍ക്കു താന്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികള്‍ക്കൊപ്പമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാവുമെന്നും താരം ട്വിറ്ററില്‍ വിശദമാക്കി.

എല്ലാവരുമായും അടുപ്പം

എല്ലാവരുമായും അടുപ്പം

വ്യക്തിപരമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ ആരോടും ദേഷ്യമില്ല, അടുപ്പം മാത്രമേയുള്ളൂ. ഇതിഹാസങ്ങളായ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരെല്ലാം ആര്‍സിബിയുടെ ഭാഗമായിരുന്നു. മാത്രമല്ല ഒരിക്കല്‍ ആര്‍സിബി തനിക്കു വീട് പോലെയായിരുന്നു. അതുകൊണ്ടു തന്നെ അത്തരമൊരു ട്വീറ്റിന് തീര്‍ച്ചയായും ആര്‍സിബി ഉത്തരം പറയേണ്ടതുണ്ടെന്നും ദിന്‍ഡ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ആര്‍സിബിയുടെ ട്വീറ്റിന് കാരണം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ അവസാന ഓവറില്‍ 26 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ആര്‍സിബി പേസര്‍ ഉമേഷ് യാദവ് പരാജയപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഉമേഷിനെതിരേ ട്രോളുകളും വന്നിരുന്നു.
പിന്നിട് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ഉമേഷ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോഴാണ് ട്രോളിനു മറുപടിയായി ദിന്‍ഡ അക്കാദമിയില്‍ നിന്നാണെന്ന് ആര്‍സിബി ട്വീറ്റ് ചെയ്തത്.

Story first published: Tuesday, April 30, 2019, 12:44 [IST]
Other articles published on Apr 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X