Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോച്ചിനെ അധിക്ഷേപിച്ച മുന്‍ ഇന്ത്യന്‍താരം അശോക് ദിന്‍ഡയെ ബംഗാള്‍ ടീമില്‍നിന്നും പുറത്താക്കി

കൊല്‍ക്കത്ത: പരിശീലകനെ അധിക്ഷേപിച്ചെന്ന കാരണത്താല്‍ മുന്‍ ഇന്ത്യന്‍ താരം അശോക് ദിന്‍ഡയെ ബംഗാളിന്റെ രഞ്ജി ട്രോഫി സ്‌ക്വാഡില്‍നിന്നും പുറത്താക്കി. ഇതോടെ ആന്ധ്രയ്‌ക്കെതിരെ ബുധാനാഴ്ച തുടങ്ങുന്ന മത്സരത്തില്‍ ദിന്‍ഡ കളിക്കില്ല. ബൗളിങ് കോച്ച് രണ്‍ദേവ് ബോസിനെ അശോക് ദിന്‍ഡ അധിക്ഷേപിച്ചെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു.

അസോസിയേഷന്‍ സെക്രട്ടറി ദിന്‍ഡയോട് ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, താരം വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് അച്ചടക്ക നടപടിയെന്ന് മുഖ്യ പരിശീലകന്‍ അരുണ്‍ ലാല്‍ പറഞ്ഞു. ദിന്‍ഡയെപ്പോലെ ഒരു മുതിര്‍ന്ന താരം ഈ രീതിയില്‍ പെരുമാറിയത് നിര്‍ഭാഗ്യകരമാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ ദിന്‍ഡയ്ക്ക് തിളങ്ങാന്‍ കഴിയുമായിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നും അരുണ്‍ലാല്‍ വ്യക്തമാക്കി.

ashokdinda

ഡ്രസ്സിങ് റൂമിലുണ്ടായ സംസാരമാണ് അധിക്ഷേപമെന്ന നിലയില്‍ വിലയിരുത്തപ്പെട്ടതെന്നാണ് ദിന്‍ഡയുടെ പ്രതികരണം. ഉപാധികളില്ലാത്ത ക്ഷമ പറയാമെന്ന് ദിന്‍ഡ വ്യക്തമാക്കിയിരുന്നെങ്കിലും പരിശീലകന്‍ അംഗീകരിച്ചില്ല. ബംഗാളിന് വേണ്ടി ഒരുമിച്ച് കളിക്കുമ്പോള്‍ തന്നെ ദിന്‍ഡയും ബോസും തമ്മില്‍ അസ്വാരസ്യത്തിലായിരുന്നു. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍നിന്നും ദിന്‍ഡയെ ഒഴിവാക്കിയതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, December 25, 2019, 9:46 [IST]
Other articles published on Dec 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+