വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി ആരുടെ മുറിയിലേക്കും വരാറില്ല, എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ മുറിയില്‍ കയറാം- നെഹ്‌റ

ചെന്നൈ: എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ്. എതിരാളികളുടെ ചിന്തകള്‍ക്കപ്പുറത്ത് കണക്കുകൂട്ടി സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ ടീമിനെ വിജയത്തിലെത്തിക്കുന്ന ധോണിയുടെ മഹേന്ദ്ര ജാലം ഇന്ത്യയെ പല തവണ അവിസ്മരണീയ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുള്ളതാണ്. സൗരവ് ഗാംഗുലി തുടങ്ങിയവെച്ച ക്രിക്കറ്റ് വിപ്ലവത്തെ പൂര്‍ത്തിയാക്കാന്‍ ധോണിക്ക് സാധിച്ചു. യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്ന ധോണി എതിര്‍ ടീം താരങ്ങള്‍ പോലും ആരാധിക്കുന്ന താരമായിരുന്നു. ധോണി കളമൊഴിയുന്നതോടെ ധോണിയുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ.

MS Dhoni’s an introvert who was polite to a fault: Ashish Nehra | Oneindia Malayalam
ധോണിയിലെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞു

ധോണിയിലെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞു

2004ലെ ദുലീപ് ട്രോഫി ഫൈനലിലാണ് ഞാന്‍ ആദ്യമായി എംഎസ് ധോണിക്കെതിരേ പന്തെറിയുന്നത്. പാകിസ്താന്‍ പരമ്പരയ്ക്ക് മുമ്പ് ദുലീപ് ട്രോഫി ഫൈനല്‍ കളിക്കാന്‍ സൗരവ് ഗാംഗുലിയാണ് അന്ന് പറഞ്ഞത്. ധോണിക്കെതിരേ അന്നാണ് ആദ്യമായി പന്തെറിയുന്നത്. അന്ന് ധോണി എത്ര സ്‌കോര്‍ നേടിയെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍ ആ പ്രകടനം കണ്ട് ഞാന്‍ തിരിച്ചറിഞ്ഞു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശോഭിക്കുമെന്ന്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിഞ്ഞു. എന്നാല്‍ അനായാസം അടിച്ച് പറത്തിയ ധോണി ഒരു പന്ത് തേര്‍ഡ് മാനിലൂടെ സിക്‌സ് നേടി. ആ ഷോട്ടിന്റെ പവര്‍ അത്ഭുതപ്പെടുത്തി.

ധോണി എപ്പോഴും വ്യത്യസ്തന്‍

ധോണി എപ്പോഴും വ്യത്യസ്തന്‍

ഇന്ത്യന്‍ ടീമിലേക്ക് ധോണിയെത്തിയപ്പോള്‍ വലിയ ജിം ബോഡിയൊന്നും ഇല്ലായിരുന്നു. എന്നാല്‍ കായിക ക്ഷമതയുള്ള ശരീരമായിരുന്നു. ദിനവും ബാഡ്മിന്റണും ഫുട്‌ബോളും ധോണി കളിക്കുമായിരുന്നു. ധോണിയെ ആദ്യമായി ഡ്രെസിങ് റൂമില്‍ കാണുന്നത് 2004-2005 സീസണില്‍. പര്യടനങ്ങള്‍ ഉള്ള സമയങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ഹര്‍ഭജന്‍ സിങ്,യുവരാജ് സിങ്,സഹീര്‍ ഖാന്‍, പിന്നെ ഞാനും ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ക്കൊപ്പം ധോണി ഭക്ഷണം കഴിച്ചിരുന്നില്ല. എപ്പോഴും തന്റേതായ ശൈലി അവന്‍ കാത്ത് സൂക്ഷിച്ചു

റൂമിലേക്ക് ഏത് സമയത്തും സ്വാഗതം

റൂമിലേക്ക് ഏത് സമയത്തും സ്വാഗതം

ഒരു സീനിയര്‍ താരത്തിന്റെ റൂമിലേക്കും ധോണി പോയിരുന്നില്ല. 2004-05 മുതല്‍ അങ്ങനെയായിരുന്ന ധോണി 2017ല്‍ അവസാനം ഒരുമിച്ച് കളിക്കുമ്പോഴും ഇതേ സ്വഭാവമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ റൂമിനെ അദ്ദേഹം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും എല്ലാവര്‍ക്കുമായി ധോണിയുടെ റൂം തുറന്നുകിടന്നിരുന്നു. ധോണി ആരുടെയും റൂമിലേക്ക് പോകില്ലെങ്കിലും സ്വന്തം മുറിയിലേക്ക് ജൂനിയര്‍ താരങ്ങള്‍ക്ക് ഉള്‍പ്പെടെ എപ്പോള്‍ വേണമെങ്കിലും കടന്നുവരാമായിരുന്നു. ധോണിയുടെ റൂമിലെത്തി വീഡിയോ ഗെയിം കളിക്കാനും സാധനങ്ങള്‍ റൂമിലേക്ക് ഓഡര്‍ ചെയ്യാനും ഫോണ്‍ വിളിക്കാനും ക്രിക്കറ്റ് ചര്‍ച്ച ചെയ്യാനുമെല്ലാം ധോണി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ക്രിക്കറ്റിന് പുറത്തുള്ള ഗോസിപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ധോണി അനുവദിച്ചിരുന്നില്ല.

ധോണിയുടെ പകരക്കാരനാര്

ധോണിയുടെ പകരക്കാരനാര്

ധോണിയെക്കാളും വിക്കറ്റ് കീപ്പറെന്ന നിലയില്‍ സ്വാഭാവിക കഴിവുള്ളത് റിഷഭ് പന്തിനാണ്. റിഷഭിനെ 14 വയസുള്ളപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്. ധോണിക്ക് 23 വയസുള്ളപ്പോഴുള്ള വിക്കറ്റ് കീപ്പിങ് കഴിവിനേക്കാള്‍ കൂടുതല്‍ പന്തിനുണ്ടെന്നാണ് എന്റെ വിശ്വാസം-നെഹറ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പകരക്കാരനായി കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് റിഷഭ് പന്തിനാണ്.

Story first published: Tuesday, August 18, 2020, 11:54 [IST]
Other articles published on Aug 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X