കേരളത്തിന് സഹായത്തിന്റെ കരംനീട്ടി ഇറ്റാലിയൻ ക്ലബ്ബ്..
കേരളത്തിൽ പ്രളയബാധിതർക്ക് സഹായത്തിന്റെ കരങ്ങളുമായി ഇറ്റാലിയൻ ക്ലബ്ബ് എഎസ് റോമ.ഇതിനായി ക്ലബ്ബ് ജേഴ്‌സികള്‍ ലേലം ചെയ്യുമെന്നും ഉറപ്പ് നൽകി.കേരളത്തിലെ പ്രളയബാധിതർക്ക് സഹായമായി എത്തുമെന്നും അതിനുള്ള തയാറെടുപ്പിലാണെന്നും നേരത്തെ ക്ലബ്ബ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ഇതിനെകുറിച്ച് വ്യക്തമായി ക്ലബ്ബ് ട്വിറ്ററിലൂടെ ഉറപ്പ് നൽകിയത്.ഇതിനായി തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യമത്സരത്തിൽ അഞ്ച് ജേഴ്‌സികള്‍ റോമ ലേലം ചെയ്യും.
വരുന്ന വാരമാണ് ആറ്റ്‌ലാന്റയുമായി റോമയുടെ ആദ്യ ഹോംമാച്ച് നടക്കുക.മത്സരത്തിനു ശേഷം ക്ലബ് ആ മത്സരത്തിലെ അഞ്ച് ജേഴ്‌സികള്‍ ലേലം ചെയ്യും.ആദ്യ ഇലവനില്‍ ഇറങ്ങുന്ന അഞ്ച് സൂപ്പർ താരങ്ങളുടെ ജേഴ്‌സി തന്നെ ലേലം ചെയ്യാനാണ് ക്ലബ്ബിന്റെ തീരുമാനം.ഇതിലൂടെ ലഭുക്കുന്ന എല്ലാ പണവും കേരളത്തിൽ പ്രളയത്താൽ ദുരിതമനുഭവിക്കുന്നവർക്കും കേരളത്തിന്റെ പുനഃര്‍നിര്‍മാണത്തിനും ചെലവഴിക്കുമെന്ന് ക്ലബ്ബ് ട്വിറ്ററിലൂടെ അറിയിച്ചു.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ ഫുട്ബോൾ ആരാധകരും അകമഴിഞ്ഞ് സംഭവന നൽകണമെന്നും ക്ലബ്ബ് അറിയിച്ചു.

കഴിഞ്ഞ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്‌സിലോണയെ തകർത്തെറിഞ്ഞ റോമ തങ്ങളുടെ ഈ സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ ടൊറിനോയെയും തോൽപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications