വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെവാഗിന്റെ വിവാഹം നടന്നത് അരുണ്‍ ജയ്റ്റ്‌ലിയുടെ വീട്ടില്‍; ജയ്റ്റ്‌ലിക്ക് യാത്രാമൊഴിയുമായി മുന്‍താരം

സെവാഗ്: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് യാത്രാമൊഴിമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ദീര്‍ഘകാലമായി അസുഖബാധിതനായ ജെയ്റ്റ്‌ലി ശനിയാഴ്ചയാണ് വിടവാങ്ങിയത്. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന ജയ്റ്റ്‌ലി ക്രിക്കറ്റ് സ്‌നേഹിയും മുന്‍ ബിസിസിഐ വൈസ് പ്രസിഡന്റ് ഡല്‍ഹി ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

അരുണ്‍ ജെയ്റ്റിലിയുമായി അടുത്തുബന്ധമുണ്ടായിരുന്ന മുന്‍ വിരേന്ദര്‍ സെവാഗ് കളിക്കാര്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പിന്തുണ ഓര്‍ത്തെടുത്തു. ഒട്ടേറെ കളിക്കാര്‍ ജെയ്റ്റ്‌ലി ഉയര്‍ന്നുവരാന്‍ സഹായിച്ചിരുന്നതായി സെവാഗിന്റെ കുറിപ്പിലുണ്ട്. താനടക്കമുള്ള കളിക്കാര്‍ക്ക് ഏറെ പിന്തുണ നല്‍കുകയും ദേശീയ ടീമിലെത്താന്‍ സഹായം ചെയ്യുകയും ചെയ്തിരുന്നു. കളിക്കാരെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചു. താനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടെന്നും സെവാഗ് കുറിച്ചു.

virender sehwag

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ഫൈനലില്‍ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ഫൈനലില്‍

2004ല്‍ ആരതിയുമായി സെവാഗിന്റെ വിവാഹം നടന്നത് ജെയ്റ്റ്‌ലിയുടെ വീട്ടില്‍വെച്ചായിരുന്നു. അശോക് റോഡിലെ ബംഗ്ലാവ് അന്ന് ജയ്റ്റ്‌ലി ഉപയോഗിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് സെവാഗിന്റെ പിതാവിനോട് തന്റെ വസതിയില്‍ വിവാഹം നടത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. വീട് മോടിപിടിപ്പിക്കുകയും മറ്റും ചെയ്തുകൊടുക്കുകയും ചെയ്തു. കനത്ത സുരക്ഷയിലായിരുന്നു ഇന്ത്യയുടെ പ്രമുഖ സെലിബ്രിറ്റികള്‍ പങ്കെടുത്ത വിവാഹം നടന്നത്. അതേസമയം, ബംഗളുരുവില്‍ ബിജെപിക്കായി പ്രചരണം നടത്തുന്നതിനാല്‍ അന്ന് ജെയ്റ്റ്‌ലിക്ക് സെവാഗിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Story first published: Saturday, August 24, 2019, 17:01 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X