For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍തുര്‍ ബാഴ്‌സലോണ വിടും; വൈദ്യപരിശോധനയ്ക്കായി യുവന്റസിലെത്തി

ടുറിന്‍: ബാഴ്‌സലോണയുടെ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ആര്‍തുര്‍ മിലോയുടെ യുവന്റസിലേക്കുള്ള കൂടുമാറ്റം ഏറെക്കുറെ ഉറപ്പായി. കൂടുമാറ്റത്തിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കായി അദ്ദേഹം ടുറിനിലെത്തി. ബാഴ്‌സലോണ-സെല്‍റ്റാ വിഗോ മത്സരം 2-2 സമനിലയായതിന് പിന്നാലെ ഇറ്റലിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ആര്‍തുറിന് അനുമതി ലഭിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തെ കരാറിലാവും താരം ഒപ്പിടുകയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.

23കാരനായ താരം ഞായറാഴ്ചത്തെ ബാഴ്‌സലോണയുടെ പരിശീല സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം ബാഴ്‌സലോണയ്‌ക്കൊപ്പം പരിശീലനത്തിനിറങ്ങുമെന്നാണ് വിവരം.മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണിന്റെ അവസാനം വരെ ആര്‍തുര്‍ ബാഴ്‌സലോണയ്‌ക്കൊപ്പം തുടരുമെന്നാണ് വിവരം. ആര്‍തുര്‍ യുവന്റസിലെത്തുമ്പോള്‍ പകരം യുവന്റസ് താരം മിര്‍ലം പജാനിക്ക് ബാഴ്‌സലോണയിലേക്കെത്തും.

arthurmelo

കൊറോണ വൈറസിനെത്തുടര്‍ന്നുള്ള യാത്രാവിലക്ക് കാരണം പജാനിക്കിന്റെ വൈദ്യപരിശോധന ടുറിനില്‍ത്തന്നെ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മധ്യനിരയില്‍ മികച്ചൊരു താരത്തെ ഏറെനാളുകളായി യുവന്റസ് തേടുകയാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നഷ്ടപ്പെടുത്തുന്ന യുവന്റസിന്റെ അവസ്ഥക്ക് മാറ്റം വരുത്താന്‍ വലിയ അഴിച്ചുപണിയാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കാത്തതും ക്ലബ്ബിന് തിരിച്ചടിയാവുന്നു.

അതേ സമയം ബാഴ്‌സലോണയില്‍ അവസരങ്ങള്‍ കുറയുന്നതാണ് ക്ലബ്ബ് വിടാന്‍ ആര്‍തുറനെ പ്രേരിപ്പിക്കുന്നത്. 2018ല്‍ ബാഴ്‌സലോണയിലെത്തിയ താരം 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകള്‍ സ്വന്തമാക്കി. ബ്രസീലിനുവേണ്ടി 20 മത്സരങ്ങളും ആര്‍തുര്‍ കളിച്ചിട്ടുണ്ട്.നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ യുവന്റസ് വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. പോഗ്ബയെ വിട്ടുകൊടുക്കാന്‍ യുവന്റസ് തയ്യാറാകാത്തതാണ് പ്രധാന തിരിച്ചടിയായത്. സിനദിന്‍ സിദാന്‍ പരിശീലകനായുള്ള റയല്‍ മാഡ്രിഡും പോഗ്ബയ്ക്കായി രംഗത്തെത്തിയിരുന്നെങ്കിലും കൈമാറ്റം നടന്നില്ല. പോഗ്ബയ്ക്ക് പകരം മൂന്ന് സൂപ്പര്‍ താരങ്ങളെവരെ റയല്‍ വാഗ്ദാനെ ചെയ്‌തെങ്കിലും യുണൈറ്റഡ് വഴങ്ങിയില്ല.

അതേ സമയം യുവന്റസിന്റെ ബോസ്‌നിയന്‍ മിഡ്ഫീല്‍ഡര്‍ മിര്‍ലം പജാനിക്കിന്റെ ബാഴ്‌സലോണയിലേക്കുള്ള മാറ്റവും ഏറെക്കുറെ ഉറപ്പായി.30കാരനായ താരം 2016 മുതല്‍ യുവന്റസിന്റെ ഭാഗമാണ്. നിലവില്‍ കരാര്‍ പുതുക്കി നല്‍കാന്‍ യുവന്റസിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. യുവന്റസിനൊപ്പം 116 മത്സരത്തില്‍ നിന്ന് 15 ഗോളാണ് അദ്ദേഹം നേടിയത്. നേരത്തെ ലിയോണ്‍, റോമ ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2008 മുതല്‍ ബോസ്‌നിയയുടെ ഭാഗമായ അദ്ദേഹം 15 ഗോളും നേടിയിട്ടുണ്ട്. സീസണില്‍ ലീഗ് കിരീടത്തിനായി റയലുമായി കടുത്ത പോരാട്ടമാണ് ബാഴ്‌സലോണ നടത്തുന്നത്. അതേ സമയം യുവന്റസിന് കാര്യമായ വെല്ലുവിളികളില്ല.

Story first published: Sunday, June 28, 2020, 17:23 [IST]
Other articles published on Jun 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+