മോഹവിലയ്ക്ക് നിക്കോളാസ് പെപ്പെ ഇനി ആഴ്‌സണലില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്
ലണ്ടന്‍: ഐവറി കോസ്റ്റ് സ്‌ട്രൈക്കര്‍ നിക്കോളാസ് പെപ്പെയെ ടീമിലെത്തിച്ച് ആഴ്‌സണല്‍.നേരത്തെ തന്നെ ലില്ലിയില്‍ നിന്ന് പെപ്പെയെ ടീമിലെത്തിക്കാന്‍ ഗണ്ണേഴ്‌സ് ശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. 72 ദശലക്ഷം യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക.കരാറിന്റെ ഭാഗമായി 20 ദശലക്ഷം യൂറോ ഇതിനോടകം പെപ്പെയ്ക്ക് ഗണ്ണേഴ്‌സ് കൈമാറിയിട്ടുണ്ട്.ഉടന്‍ തന്നെ താരം ഗണ്ണേഴ്‌സിനൊപ്പം പരിശീലനം ആരംഭിക്കും.24കാരനായ താരം അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 41 മത്സരത്തില്‍ നിന്ന് 21 ഗോളാണ് യുവതാരം അടിച്ചെടുത്തത്.
'വളരെ സന്തോഷത്തോടെയാണ് ഈ ജഴ്‌സി ധരിക്കുന്നത്.കാരണം ഇതിലേക്കുള്ള ദൂരം അത്ര എളുപ്പമായിരുന്നില്ല.ഒരുപാട് കഠിനാധ്വാനം ഇതിനായി വേണ്ടിവന്നു.ഫുട്‌ബോളില്‍ ശരിയായ തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടാണ്.ആഴ്‌സണല്‍ ഏറ്റവും അനുയോജ്യമായ ക്ലബ്ബാണ്'പെപ്പെ പറഞ്ഞു.പെപ്പയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് ആഴ്‌സണല്‍ താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിട്ടുണ്ട്. 2017ല്‍ ലില്ലിയിലെത്തിയ പെപ്പെ 74 മത്സരങ്ങളില്‍ നിന്ന് 35 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടി.

പെപ്പെയുടെ വരവോടെ ആഴ്‌സണലിന്റെ മുന്നേറ്റത്തിന്റെ ശക്തി ഉയരും. അലക്‌സാണ്ടര്‍ ലാക്കസാറ്റെ,ഔബ്‌മെയാങ് എന്നിവര്‍ അവസാന സീസണില്‍ മികച്ച പ്രകടനമാണ് ആഴ്‌സണലിനുവേണ്ടി പുറത്തെടുത്തത്.മധ്യനിരയിലെ പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗണ്ണേഴ്‌സ്.ഇതിനായി കൂടുതല്‍ കരാറുകള്‍ ക്ലബ്ബ് നടത്തുമെന്നാണ് വിവരം. മെസ്യൂട്ട് ഓസിലിന്റെ മോശം ഫോമാണ് മധ്യനിരയില്‍ ഗണ്ണേഴ്‌സിന് വെല്ലുവിളിയാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications