For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ജുന പുരസ്‌കാരം: ഇഷാന്ത് ശര്‍മ ഉള്‍പ്പെടെ 29 പേര്‍ക്ക് ശുപാര്‍ശ

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മയ്ക്ക് അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ. ഇഷാന്ത് ശര്‍മയെ കൂടാതെ അമ്പെയ്ത്ത് താരം അത്താനു ദാസ്, വനിതാ ഹോക്കി താരം ദീപിക താക്കൂര്‍, ക്രിക്കറ്റ് താരം ദീപക് ഹൂഡ, ടെന്നീസ് താരം ദിവ്ജി ശരണ്‍ ഉള്‍പ്പെടെ 29 കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരത്തിന് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ചൊവാഴ്ച്ച ചേര്‍ന്ന ദേശീയ സ്‌പോര്‍ട്‌സ് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഖേല്‍ രത്‌ന, അര്‍ജന പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്ത താരങ്ങളുടെ വിവരങ്ങള്‍ കായിക മന്ത്രാലയം പുറത്തുവിട്ടത്.

അര്‍ജുന പുരസ്‌കാരം: ഇഷാന്ത് ശര്‍മ ഉള്‍പ്പെടെ 29 പേര്‍ക്ക് ശുപാര്‍ശ

ദേശീയ വനിതാ ഗുസ്തി താരവും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ സാക്ഷി മാലിക്കിനെയും മുന്‍ ലോക ഭാരോദ്വഹന ചാംപ്യന്‍ മിരാബായി ചാനുവിനെയും അര്‍ജുന പുരസ്‌കാരത്തിന് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും മുന്‍പ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സാക്ഷി മാലിക്കിനും മിരാബായി ചാനുവിനും കായിക മന്ത്രാലയം അര്‍ജുന പുരസ്‌കാരം നല്‍കുമോയെന്ന് കണ്ടറിയണം. വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു അന്തിമ തീരുമാനമെടുക്കും.

2016 റിയോ ഒളിമ്പിക്‌സിലാണ് സാക്ഷി മാലിക്ക് ഇന്ത്യയ്ക്കായി വെങ്കലം കരസ്ഥമാക്കിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മിരാബായി ചാനുവിനെ കഴിഞ്ഞ വര്‍ഷമാണ് രാജ്യം ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചതും. മിരാബായി ചാനുവിനൊപ്പം ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും അന്ന് ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി. കായിക രംഗത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം.

ഈ വര്‍ഷം നാലു താരങ്ങളെയാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍ രോഹിത് ശര്‍മ, ദേശീയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ഖേല്‍ രത്‌ന പുരസ്‌കാരത്തിനുള്ള പട്ടികയിലുണ്ട്. 2016 -ന് ശേഷം ഇതാദ്യമായാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നാലു താരങ്ങളെ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 -ന് പുരസ്‌കാര ജേതാക്കളുടെ പട്ടിക കേന്ദ്രം പ്രഖ്യാപിക്കും.

Story first published: Tuesday, August 18, 2020, 18:08 [IST]
Other articles published on Aug 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+