Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ: ഈ സീസണിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ റദ്ദാക്കി അര്‍ജന്റീന

ബ്യൂണസ് ഐറിസ്: കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഈ സീസണിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും റദ്ദാക്കുകയാണെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ താപ്പിയ പറഞ്ഞു. ബൊക്ക ജൂനിയേഴ്‌സ് പ്രീമിയര്‍ ഡിവിഷന്‍ കിരീടത്തിന് തൊട്ടരികില്‍ നില്‍ക്കെയാണ് കൊറോണയെത്തുടര്‍ന്ന് ലീഗ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചത്. നിലവില്‍ സീസണ്‍ റദ്ദാക്കിയത് ക്ലബ്ബുകള്‍ക്കെല്ലാം കടുത്ത തിരിച്ചടിയാണ്.

അര്‍ജന്റീനയെ കാര്യമായി കൊറോണ ബാധിച്ചിട്ടില്ലെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുമന്നത്. യുവന്റസിന്റെ അര്‍ജന്റീന സ്‌ട്രൈക്കര്‍ പൗലോ ഡിബാലയ്ക്കും കാമുകിക്കും കൊറോണ ബാധിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായി. കഴിഞ്ഞ ദിവസം ഡെച്ച് ഫുട്‌ബോള്‍ ഫെഡറേഷനും സീസണ്‍ റദ്ദാക്കുകയാണെന്ന് അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലടക്കം കളിക്കുന്ന അയാക്‌സിനത് കടുത്ത തിരിച്ചടിയാവും.

football

ഫുട്‌ബോള്‍ ലീഗ് നിര്‍ത്തുന്നത് ക്ലബ്ബ് വൃത്തങ്ങളുടെ മാത്രം തീരുമാനമല്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ടാണെന്നും താപ്പിയ പറഞ്ഞു. ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും ഈ സീസണ്‍ റദ്ദാക്കിയിട്ടുണ്ട്. പല രാജ്യങ്ങളും അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. വിദേശികള്‍ക്ക് പ്രവേശന വിലക്കും യാത്രാ വിലക്കും പല രാജ്യങ്ങളും ഉ്ത്തരവിട്ടിരിക്കുന്നതിനാല്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുക എളുപ്പമാവില്ല.

ജൂണ്‍ 8ഓടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്ന് നിലവില്‍ റിപ്പോര്‍ട്ടുണ്ട്. ജൂലൈ അവസാനത്തോടെ ലീഗ് അവസാനിപ്പിക്കാമെന്നും കരുതപ്പെടുന്നു. ഉടന്‍തന്നെ പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രീമിയര്‍ ലീഗ് വൃത്തങ്ങളും ക്ലബ്ബ് ഉടമകളും തമ്മില്‍ വെല്ലിയാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രിയും സീരി എ ക്ലബ്ബുകള്‍ മെയ് മാസത്തില്‍ത്തന്നെ പരിശീലനം പുനരാരംഭിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.

എന്നാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സാമൂഹ്യ അകലം പാലിച്ചുമാവണം പരിശീലനം. കൊറോണ വ്യാപനം കൂടുതലായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. നിരവധി പേരുടെ മരണം ഇതിനോടകം കൊറോണ മൂലം ഇറ്റലിയില്‍ സംഭവിച്ചിട്ടുണ്ട്. ബുണ്ട്സ്ലീഗ ക്ലബ്ബുകള്‍ ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മെയ് 9തോടെ ബുണ്ടസ്ലീഗ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ വ്യാപനം തടയാന്‍ ഇതുവരെയായും ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. ലോകത്തില്‍ 3,062515 പേര്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,930,340 പേരില്‍ രോഗം സ്ഥിരീകരിച്ചു. 920,726പേര്‍ ഇതിനോടകം മരണപ്പെട്ടു. ചൈനയില്‍ തുടങ്ങി അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ എന്നിവടങ്ങിലാണ് കൊറോണ കൂടുതല്‍ ബാധിച്ചത്.

Story first published: Tuesday, April 28, 2020, 17:35 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+