Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കക്കൂസ് കഴുകിയും അഴുക്കുവെള്ളം കുടിച്ചും ഇന്ത്യയുടെ ഭാവി കായികതാരങ്ങള്‍

ലക്‌നൗ: ഇന്ത്യയില്‍ കായികതാരങ്ങള്‍ എത്രമാത്രം ദുരിതങ്ങളാണ് അനുഭവിക്കുന്നതെന്നത് ഒരിക്കല്‍ക്കൂടി വെളിവാക്കുകയാണ് ഉത്തര്‍പ്രദേശില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. മിര്‍സാപൂരിലെ അമ്പെയ്ത്ത് താരങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കായിക താരങ്ങള്‍ ബലമായി കക്കൂസ് കഴുകാന്‍ നിര്‍ബന്ധിതരാവുകയും മോശം വെള്ളം കുടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍. സംഭവത്തെ തുടര്‍ന്ന് അമ്പെയത്ത് താരങ്ങള്‍ നിരാഹാരസമരം ആരംഭിക്കുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡിനും പരാതി നല്‍കുകയും ചെയ്തു. ഹോസ്റ്റലില്‍ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് അമ്പെയ്ത്ത് താരങ്ങള്‍ ആരോപിക്കുന്നു.

archery

കക്കൂസ് കഴുകലും പുല്ലുവെട്ടലും അധികൃതര്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. ഇതേക്കുറിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് ഓഫീസര്‍ അനില്‍ തിവാരി അപരമാനിച്ചു. നല്ല ഭക്ഷണമോ വെള്ളമോ ലഭിക്കാറില്ല, റൂമില്‍ കൂളറുകളോ റഫ്രിഡ്ജറേറ്ററുകളോ ഇല്ല. വനിതാ ഹോസ്റ്റലില്‍ സുരക്ഷാ ഗാര്‍ഡ് ഇല്ലെന്നും ഇവരുടെ പരാതിയിലുണ്ട്.

പരാതി നല്‍കിയതോടെ ഇവര്‍ക്കെതിരായ നടപടിയും വര്‍ദ്ധിച്ചിട്ടുണ്ട്. പരാതി പിന്‍വലിക്കാനാണ് ഇപ്പോഴത്തെ സമ്മര്‍ദ്ദം. അതേസമയം, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്‌പോര്‍ട് ഡയറക്ടര്‍ ആര്‍ പി സിങ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കായിക മന്ത്രി ചേതന്‍ ചൗഹാനും ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

Story first published: Thursday, May 24, 2018, 9:10 [IST]
Other articles published on May 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+