Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ഒന്നായി മുന്നോട്ട്; ഇന്ത്യന്‍ ആര്‍ച്ചര്‍ താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി

റാഞ്ചി: ഇന്ത്യന്‍ ആര്‍ച്ചര്‍ താരങ്ങളായ ദീപികാ കുമാരിയും അതാനും ദാസും വിവാഹിതരായി. റാഞ്ചിയിലാണ് ഇരുവരേയും വിവാഹം നടന്നത്.കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രങ്ങളോടെ ലളിതമായാണ് കല്യാണം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പങ്കെടുത്തു.

50 പേരാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. എല്ലാവരും മാസ്‌കും സാനിറ്റെസറും ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാതൃകയാവുകയും ചെയ്തു. ആര്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എഎ ഐ) പുതിയ പ്രസിഡന്റ് അര്‍ജുന്‍ മുന്‍ഡയും വിവാഹത്തില്‍ പങ്കെടുത്തു. ദീപികയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് അര്‍ജുന്‍ വഹിച്ചത്.28കാരനായ അതാനു ദാസ് കൊല്‍ക്കത്തയിലും 26കാരിയാ ദീപിക റാഞ്ചിയിലുമാണ് താമസിച്ചിരുന്നത്.

archersdeepikakumariandatanudas

ഇന്ത്യക്കുവേണ്ടി ആര്‍ച്ചറിയില്‍ അഭിമാനകരമായ നേട്ടങ്ങളാണ് ഇരുവരും സ്വന്തമാക്കിയിട്ടുള്ളത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ദീപിക.കരിയറില്‍ എട്ട് സ്വര്‍ണ്ണ മെഡലുകള്‍ ദീപിക സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പില്‍ അഞ്ച് സ്വര്‍ണ്ണ മെഡലുകളാണ് ദീപികയുടെ സമ്പാദ്യം. 2012ല്‍ അന്റാല്യയില്‍ നടന്ന ടൂര്‍ണമെന്റിലും 2018ല്‍ സാള്‍ട്ട് ലേക്കിലും നടന്ന ലോകകപ്പില്‍ വ്യക്തിഗത ഇനത്തിലും 2014ലും 2013ലും (ഇരട്ട കിരീടം) ടീമിനത്തിലുമാണ് ദീപിക കിരീടം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണയും ദീപിക ഇന്ത്യക്കുവേണ്ടി പൊന്നണിഞ്ഞു. 2010ല്‍ ന്യൂഡല്‍ഹിയില്‍വെച്ച് നടന്ന ടൂര്‍ണമെന്റിലാണ് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ദീപിക സ്വര്‍ണ്ണം നേടിയതും.

2013ല്‍ തായ്‌പെയില്‍ നടന്ന ഏഷ്യന്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലാണ് ദീപികയുടെ മറ്റൊരു സുവര്‍ണ്ണ നേട്ടം.2010ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടി. കരിയറില്‍ 34 കിരീടമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപിക നേടിയത്. ടാറ്റാ ആര്‍ച്ചറി അക്കാദമിയാണ് ദീപികയുടെ ക്ലബ്ബ്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ അര്‍ജുന അവാര്‍ഡും 2016ല്‍ പത്മശ്രീയും നല്‍കി രാജ്യം ദീപികയെ ആദരിച്ചിട്ടുണ്ട്. 2014ല്‍ എഫ്‌ഐസിസിഐ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍,2017ല്‍ യങ് അച്ചീവേഴ്‌സ് അവാര്‍ഡ് എന്നിവയും ദീപികക്ക് ലഭിച്ചിട്ടുണ്ട്.

അതാനും ദാസ് ടീം ഇനത്തിലാണ് കൂടുതലായും മത്സരിച്ചിട്ടുള്ളത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ അതാനു ദാസ് വെള്ളി നേടിയിരുന്നു. 2014ലെ ലോകകപ്പില്‍ പുരുഷ ടീമിനത്തില്‍ രണ്ട് വെള്ളിയും അദ്ദേഹം നേടി. കരിയറില്‍ 10 മെഡലുകളാണ് അദ്ദേഹം പ്രധാനമായും നേടിയത്. ബിപിസിഎല്ലിലെ ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം.

Story first published: Wednesday, July 1, 2020, 15:34 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+