Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോച്ചിന്റെ പേരില്‍ പണം തട്ടിയെടുക്കാന്‍ ശ്രമം; അമ്പെയ്ത്ത് താരം നിരാഹാര സമരത്തിനൊരുങ്ങുന്നു

വിജയവാഡ: അന്തര്‍ദേശീയ അമ്പെയ്ത്ത് താരം വെന്നം ജ്യോതി സുരേഖ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. തന്റെ ഭാവി ഇല്ലാതാക്കാനും സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം തട്ടിയെടുക്കാനും ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് രാജ്യത്തിനുവേണ്ടി ഒട്ടേറെ വേദികളില്‍ മെഡല്‍ നേടിയ സുരേഖ സമരത്തിന് തയ്യാറെടുക്കുന്നത്.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരു കോടി രൂപ സുരേഖയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതില്‍ ഒരു പൈസപോലും തനിക്ക് കിട്ടിയില്ലെന്നാണ് താരത്തിന്റെ ആരോപണം. കൂടാതെ സ്‌പോര്‍ട് അതോറിറ്റി ഓഫ് ആന്ധ്രാപ്രദേശിലെ ചിലര്‍ തനിക്കെതിരെ ഗൂഢനീക്കം നടത്തുന്നതായും സുരേഖ പറയുന്നുണ്ട്.

jyothi

അന്തര്‍ദേശീയ വേദികളില്‍ സുരേഖ ആറു സ്വര്‍ണവും ആറു വെള്ളിമെഡലും ഉള്‍പ്പെടെ 17 മെഡലുകള്‍ നേടിയിട്ടുണ്ട്. താരത്തിന്റെ പ്രകടനം മാനിച്ച് 2018ല്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് സുരേഖയ്ക്ക് കൈമാറുന്നതില്‍ വീഴ്ചവന്നതായി കായികതാരം പറയുന്നു.

അതേസമയം, സുരേഖയ്ക്ക് 61,53,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ 23.47ലക്ഷംരൂപ നല്‍കുകയും ചെയ്തു. കൂടാതെ സുരേഖയുടെ കോച്ച് ചെറുകുറി സത്യനാരായണയ്ക്ക് 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍, ഇയാള്‍ ആര്‍ച്ചറി അക്കാദമിയിലെ വെറുമൊരു വാര്‍ഡന്‍ മാത്രമാണെന്നും തന്റെ കോച്ച് അല്ലെന്നും സുരേഖ ആരോപിക്കുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ചിലരാണ് അട്ടിമറിക്ക് പിന്നിലെന്നാണ് ഇവരുടെ ഗുരുതരമായ ആരോപണം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ വീട്ടില്‍ അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് സുരേഖയുടെ തീരുമാനം. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story first published: Tuesday, May 8, 2018, 19:30 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+