ഓസ്‌ട്രേലിയയിലെ ചരിത്രനേട്ടം... കോലിക്കും ടീം ഇന്ത്യക്കും അനുഷ്‌കയുടെ അഭിനന്ദനം, പുകഴ്ത്തി ബോളിവുഡും
മുംബൈ: ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് അഭിനന്ദനപ്രവാഹമാണ്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 2-1നാണ് വിരാട് കോലിയും സംഘവും സ്വന്തമാക്കിയത്. നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നെങ്കിലും അവസാനത്തെ രണ്ടു ദിവസം തകര്‍ത്തുപെയ്ത മഴ ഓസീസിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയും ബോളിവുഡിലെ പ്രമുഖ താരങ്ങളുമെല്ലാം ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ്.

വന്നു, കീഴടക്കി
ഇന്ത്യന്‍ ടീമിനും എന്റെ സ്‌നേഹവും ടീമിന്റെ ക്യാപ്റ്റനുമായ കോലിക്കു അഭിനന്ദനങ്ങള്‍. അവര്‍ വന്നു, കീഴടക്കി... ഈ സംഘം ചരിത്രം തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുന്നു.
എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. കൂടാതെ കോച്ചിങ് യൂണിറ്റിനും സപ്പോര്‍ട്ട് സ്റ്റാഫിനും അഭിനന്ദനമെന്നും അനുഷ്‌ക ട്വിറ്ററില്‍ കുറിച്ചു.
ദൃഢനിശ്ചയത്തിന്റെ വിജയം
അക്ഷീണ പരിശ്രമത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മുന്നില്‍ മറ്റെല്ലാ തടസ്സങ്ങളും വഴിമാറുന്നു.
ഏറ്റവും പ്രിയപ്പെട്ട കോലിയെക്കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും അനുഷ്‌ക തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
അഭിനന്ദനവുമായി ബോളിവുഡ്
ബോളിവുഡിലെ യുവ സൂപ്പര്‍ താരമായ വരുണ്‍ ധവാന്‍, വെറ്ററന്‍ നടന്‍ അനുപം ഖേര്‍, നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍, നടി പ്രീതി സിന്റ എന്നിവരും ഇന്ത്യന്‍ടീമിനെ അഭിനന്ദിച്ചു.
പ്രിയപ്പെട്ട കോലി മഹാനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിന്ദാബാദ്, മികച്ചവരേക്കാള്‍ മികച്ചവരാണ് നിങ്ങള്‍. ഈ വിജയത്തിന് നന്ദിയെന്നും അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications