Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ജിമ്മില്‍ ധരിക്കുന്ന അതേ ടീഷര്‍ട്ടുമായി അനുഷ്‌ക എയര്‍പോര്‍ട്ടില്‍

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും അടുത്തിടെ മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്. കഴിഞ്ഞദിവസം ഇരുവരും വീണ്ടും വാര്‍ത്തയായതാകട്ടെ ടീഷര്‍ട്ടിന്റെ പേരിലും. കോലി ജിമ്മില്‍ പരിശീലനം നടത്തുമ്പോള്‍ ധരിച്ച അതേ ടീഷര്‍ട്ടും ധരിച്ച് അനുഷ്‌ക എയര്‍പോര്‍ട്ടിലെത്തിയതായാണ് മാധ്യമങ്ങള്‍ കണ്ടെത്തിയത്.

ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ഉത്തമ ഉദാഹരണമാണിതെന്നും പാപ്പരാസികള്‍ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചാണ് കോലി അനുഷ്‌ക ദമ്പതികള്‍ വിവാഹിതരായത്. കോടികള്‍ പൊടിച്ചുള്ള വിവാഹവും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയതോതില്‍ ആഘോഷിച്ചു.

anushka

ഐപിഎല്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ കോലിയുടെ മത്സരങ്ങള്‍ കാണാന്‍ അനുഷ്‌ക സമയം കണ്ടെത്താറുണ്ട്. സ്‌റ്റേഡിയത്തില്‍ അനുഷ്‌കയും മൈതാനത്ത് വിരാട് കോലിയും ക്യാമറകള്‍ക്ക് വിരുന്നാണ്. ഏറ്റവും മികച്ച താരങ്ങളുള്ള ടീമാണെങ്കിലും ഒരിക്കല്‍പോലും ഐപിഎല്‍ നേടാന്‍ കഴിയാത്തത് കോലിയുടെ വലിയ നഷ്ടങ്ങളിലൊന്നാണ്. അനുഷ്‌ക ഭാഗ്യമായി ജീവിതത്തില്‍ കടന്നുവന്നതോടെ ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നാണ് കോലി പറയുന്നത്.

Story first published: Thursday, April 26, 2018, 8:51 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+