Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹം കഴിഞ്ഞ് ആറ് മാസത്തിനിടെ ഒന്നിച്ച് ജീവിച്ചത് വെറും 21 ദിവസം; കോലിയെക്കുറിച്ച് അനുഷ്‌ക

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഹോളിവുഡ് നായിക അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം ഏറെ ആഘോഷമായാണ് ക്രിക്കറ്റ് ലോകം കൊണ്ടാടിയത്. പ്രമുഖരായ ഇരുവരും ഒന്നായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് മുതല്‍ ഇവരുടെ കുടുംബ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. രണ്ട് മേഘലകളിലായി വളരെ തിരക്കുള്ളവരാണ് കോലിയും അനുഷ്‌കയും. ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചായ മത്സര ക്രമത്തിന്റെ ഭാഗമായി കോലി മുന്നോട്ടുപോകുമ്പോള്‍ സിനിമയുടെ തിരക്കിലാണ് അനുഷ്‌ക. എപ്പോഴിതാ വളരെ തിരക്കേറിയ തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് അനുഷ്‌ക തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് ചിലവിട്ടത് വളരെ കുറച്ച് സമയം മാത്രമാണെന്നാണ് അനുഷ്‌ക വെളിപ്പെടുത്തിയത്.

ആളുകള്‍ വിചാരിക്കുന്നത് എല്ലാ അവധി ദിവസങ്ങളിലും ഞാന്‍ കോലിയേയോ കോലി എന്നെയേയോ കാണാന്‍ വരുമെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഒരാള്‍ക്ക് സമയം ഉള്ളപ്പോള്‍ മറ്റേയാള്‍ തിരക്കിലായിരിക്കും. വിവാഹത്തിന് ശേഷമുള്ള ആദ്യ ആറ് മാസത്തില്‍ കോലിയുമായി ഒന്നിച്ച് ജീവിച്ചത് വെറും 21 ദിവസമാണ്. വിദേശ പര്യടനത്തിനിടെ ഞാന്‍ കോലി അങ്ങോട്ട് കാണാന്‍ വരുന്നത് തിരക്കുമൂലമാണ്. ഒരുമിച്ചുള്ള സമയം ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണെന്നും അനുഷ്‌ക പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ കോലിയില്ലാത്ത അവസ്ഥയെക്കുറിച്ച് നിലവില്‍ ചിന്തിക്കുക അസാധ്യമാണ്. അതിനാല്‍ ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ മത്സരങ്ങളില്‍ കോലിയും ഭാഗമാകാന്‍ നിര്‍ബന്ധിതനാകുന്നു. നേരത്തെ തന്നെ മത്സരങ്ങളുടെ കൂടുതലാണെന്ന് കോലി അഭിപ്രായപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം ആവശ്യത്തിന് സമയം ചിലവിടാന്‍ പോലും കോലിക്ക് സാധിക്കുന്നില്ലെന്നാണ് അനുഷ്‌കയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

virat-anushka

ഇപ്പോള്‍ കൊറോണയെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇരുവര്‍ക്കും മൂന്ന് മാസത്തോളം ഒരുമിച്ച് ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു. നിലവില്‍ മുംബൈയിലാണ് ഇരുവരുമുള്ളത്. മുംബൈയില്‍ താരതമ്യേനെ കൊറോണ വ്യാപനം ശക്തമായതിനാല്‍ മൈതാനത്ത് പരിശീലനം നടത്തേണ്ടെന്ന് കോലിയോട് ബിസിസിഐ അറിയിച്ചിരുന്നു. മുംബൈയിലെ ടെറസിലും മറ്റും പരിശീലനം നടത്തുന്ന വീഡിയോ കോലി ആരാധകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം സഹതാരങ്ങളുമായി ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്ന കോലിയോടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു. കോലിയും അനുഷ്‌കയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വലിയ ആരാധകപിന്തുണയുണ്ട്. ഇത്തവണത്തെ ഐപിഎല്ലിന്റെ കാര്യവും അനിശ്ചിതത്വത്തിലായതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തേക്ക് മടങ്ങിയെത്തുന്നത് കാണാന്‍ ഇനിയും കാത്തിരിക്കണം. കൊറോണ ഭീതിയെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, സിംബാബ്‌വെ പര്യടനം റദ്ദാക്കിയിരുന്നു. ടി20 ലോകകപ്പിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല.

Story first published: Saturday, July 4, 2020, 13:49 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+