Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അനുഷ്‌ക ആരാണ്? ഇന്ത്യന്‍ ടീമംഗമോ?'; ബിസിസിഐയ്ക്ക് രൂക്ഷ വിമര്‍ശനം; ചിത്രം വിവാദത്തില്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയെ ചൊല്ലിയുള്ള വിവാദം പുകയുന്നു. ബിസിസിഐ ട്വിറ്ററിലൂടെ പുറത്തുവിട്ട ഒരു ചിത്രമാണ് വിവാദത്തിനിടയാക്കിയത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അനുഷ്‌കയുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ആകെ കലിപ്പിലാണ്.

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിരൊന്നൊരുക്കിയിരുന്നു. ഇവിടെ എത്തിയവരുടെ ചിത്രമാണ് ബിസിസിഐ ഒദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. ലണ്ടനിലെ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ തലക്കെട്ട്.

ചിത്രത്തില്‍ മറ്റാരുടെയും ഭാര്യമാരില്ല

ചിത്രത്തില്‍ മറ്റാരുടെയും ഭാര്യമാരില്ല

ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഒരു വസ്ത്രത്തിലെത്തിയപ്പോള്‍ ചിത്രത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്ന അനുഷ്‌ക വേറിട്ട കാഴ്ചയായി. മാത്രമല്ല, മറ്റു ടീം അംഗങ്ങളുടെ ആരുടെയും ഭാര്യമാര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ചിത്രത്തില്‍ അനുഷ്‌കയെ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ടീം വൈസ് ക്യാപ്റ്റനാകട്ടെ പിറകിലാണ് നില്‍ക്കുന്നതെന്നും ചിലര്‍ പറഞ്ഞു.

അനുഷ്‌കയെ അടുത്ത മത്സരത്തിനിറക്കുമോ?

അനുഷ്‌കയെ അടുത്ത മത്സരത്തിനിറക്കുമോ?

ഇന്ത്യന്‍ ടീം അംഗമായി അനുഷ്‌കയെ ബിസിസിഐ അവതരിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. അനുഷ്‌കയെ അടുത്ത മത്സരത്തിനായി ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ഒരാളുടെ പ്രതികരണം. ഇതേ ചിത്രം തന്നെ ഇന്‍സ്റ്റഗ്രാമിലും ബിസിസിഐ പോസ്റ്റ് ചെയ്തു.

അനുഷ്‌ക നേരത്തെയും വിവാദത്തില്‍

അനുഷ്‌ക നേരത്തെയും വിവാദത്തില്‍

ഇതാദ്യമായല്ല ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാര്യയായ അനുഷ്‌ക വിവാദത്തിലാകുന്നത്. വിവാഹത്തിന് മുന്‍പും പിന്‍പുമെല്ലാം അനുഷ്‌ക ശര്‍മ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനിരയായിരുന്നു. വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം മോശമായാല്‍ സ്‌റ്റേഡിയത്തിലിരിക്കുന്ന അനുഷ്‌കയെ തെറിവിളിക്കുന്ന ഇന്ത്യന്‍ ആരാധകരെ കോലി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഭാര്യയെ വിടാതെ വിരാട് കോലി

ഭാര്യയെ വിടാതെ വിരാട് കോലി

സോഷ്യല്‍ മീഡിയയിലെ ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ടുകൂടിയാണ് വിരാട് കോലി മൈതാനത്തുനിന്നും ഭാര്യയ്ക്ക് പലപ്പോഴും സന്ദേശങ്ങള്‍ കൈമാറുന്നത്. സെഞ്ച്വറി നേടിയാല്‍ ചുംബനമയച്ചും മോതിരം ഉയര്‍ത്തിക്കാട്ടിയും മറ്റും കോലി അനുഷ്‌കയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. എഡ്ജ്ബാസ്റ്റണിലെ ആദ്യ സെഞ്ച്വറി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഭാര്യയ്ക്കാണ് സമ്മാനിച്ചത്.

Story first published: Wednesday, August 8, 2018, 14:04 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+