വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റ് ക്വിസില്‍ കോലിയെ ഞെട്ടിച്ച് അനുഷ്‌ക, വീഡിയോ വൈറല്‍

മുംബൈ: വലിയ ആരാധക പിന്തുണയുള്ള ദമ്പതികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. വിരുഷ്‌ക എന്ന പേരില്‍ ആരാധകര്‍ ആരാധിക്കുന്ന ഇരുവരും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സാമൂഹിക കാര്യങ്ങളും സജീവമായി ഇടപെടുന്നവരാണ്. ലോകക്രിക്കറ്റിലെ നിലവിലെ മികച്ചവനായ കോലിയുടെ ഭാര്യയായ അനുഷ്‌കയ്ക്ക് ക്രിക്കറ്റില്‍ എത്രത്തോളം പരിജ്ഞാനം ഉണ്ടെന്നറിയാന്‍ ഇരുവരും തമ്മില്‍ നടത്തി ക്വിസ് മത്സരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് ഇതിനോടകം വീഡിയോക്ക് ലൈക്കും കമന്റും നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അനുഷ്‌ക ശര്‍മയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ ആദ്യം ചോദ്യം ചോദിക്കുന്നത് കോലിയാണ്. എളുപ്പമുള്ളത് ആദ്യം ചോദിക്കാം,ക്രിക്കറ്റില്‍ മൂന്ന് അടിസ്ഥാന നിയമങ്ങള്‍ പറയുക? ഇതിന് അനുഷ്‌കയുടെ മറുപടി ഇങ്ങനെ, ഒന്ന് പുറത്താകരുത്, രണ്ട് മത്സരം ഉപേക്ഷിക്കരുത്(ചിരിയോടെ), നിരവധി നിയമങ്ങളുണ്ടെന്ന് എനിക്കറിയാം. പവര്‍പ്ലേയില്‍ സര്‍ക്കിളിനുള്ളില്‍ രണ്ട് താരങ്ങളെ പറ്റുകയുള്ളു,ക്രീസില്‍ നിന്ന് പുറത്തിറങ്ങി പന്തെറിയാന്‍ പാടില്ല,അടിക്കുന്ന പന്ത് ഗ്രൗണ്ടില്‍ തൊടാതെ ബൗണ്ടറി ലൈന്‍ കടന്നാല്‍ സിക്‌സ്,ഗ്രൗണ്ടില്‍ തട്ടി ബൗണ്ടറി ലൈന്‍ കടന്നാല്‍ ഫോര്‍. ഇത് നിസാരമല്ല. ഇത് ക്രിക്കറ്റിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഷെയര്‍ ചെയ്യും. ചില കടുപ്പമേറിയ നിയമങ്ങളുണ്ട്.എല്ലാം എനിക്കറിയാം-അനുഷ്‌ക പറഞ്ഞു.

virat-anushka

ഏത് വനിതാ ക്രിക്കറ്റ് താരമാണ് ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയതെന്നാണ് കോലിയുടെ രണ്ടാമത്തെ ചോദ്യം. ഇതിന് എനിക്ക് ഉത്തരം അറിയാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന അനുഷ്‌കയുടെ മറു ചോദ്യത്തിന് ഇല്ലെന്ന് കോലി ഉത്തരം നല്‍കി. എന്നാല്‍ കോലിയ ഞെട്ടിച്ച് ജുലന്‍ ഗോസാമിയെന്ന് ശരിയുത്തരം അനുഷ്‌ക പറഞ്ഞു.

ഏത് മൈതാനമാണ് ക്രിക്കറ്റിന്റെ വീടെന്ന് അറിയപ്പെടുന്നതെന്നായിരുന്നു കോലിയുടെ മൂന്നാം ചോദ്യം. ഇതിന് ലോര്‍ഡ്‌സെന്ന ശരിയുത്തരവും അനുഷ്‌ക നല്‍കി. ശരിക്കും കോലിയെ ഞെട്ടിച്ച അനുഷ്‌ക ബോളിവുഡിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ കോലിയോടും ചോദിച്ചു. ആദ്യ ഹിന്ദി ഫീച്ചര്‍ ഫിലിം ഏതെന്നായിരുന്നു അനുഷ്‌കയുടെ ആദ്യ ചോദ്യം. അറിയില്ലെന്ന് പറഞ്ഞ് കോലി തടിയൂരിയപ്പോള്‍ രാജ ഹരിശ്ചന്ദ്രയെന്ന ശരിയുത്തരം അനുഷ്‌ക തന്നെ പറഞ്ഞു. ക്രിക്കറ്റ് ഉള്‍പ്പെടുന്ന രണ്ട് സിനിമകളുടെ പേര് പറയാമോ എന്നായിരുന്നു അനുഷ്‌കയുടെ രണ്ടാമത്തെ ചോദ്യം, ഇതിന് പാട്യാല ഹൗസ്,ലഗാന്‍ എന്ന് ശരിയുത്തരം കോലി പറഞ്ഞു. എന്തായാലും ഇരുവരുടെയും ക്വിസ് മത്സരത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലിനായി യുഎഇയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലിയുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുഷ്‌കയെ യുഎഇയിലേക്ക് കൊണ്ടുപോകാന്‍ ഇടയില്ല. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിനായി ആഗസ്റ്റ് 20ന് ശേഷമാവും ടീമുകള്‍ യുഎഇയിലേക്ക് പോവുക.

വീഡിയോ

Story first published: Thursday, August 13, 2020, 10:33 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X