വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് പരിശീലകരിലെ ലയണല്‍ മെസ്സി; ഇന്റര്‍ മിലാനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന കോന്റെ മാജിക്ക്

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന്‍ യുവന്റസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ കൈയടികള്‍ ഏറ്റുവാങ്ങുന്നത് അന്റോണിയോ കോന്റെയെന്ന പരിശീലകനാണ്. ചെല്‍സി പുറത്താക്കിയ ശേഷം ഫുട്‌ബോളില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത കോന്റെ തിരിച്ചുവരവില്‍ തന്റെ മികവ് തെളിയിക്കുകയാണ്. താരസമ്പന്നമല്ലാത്ത ടീമിനെ ഒത്തിണക്കമുള്ള കളികൊണ്ട് കോന്റെ തലപ്പത്തേക്കെത്തിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രതീക്ഷ നഷ്ടപ്പെട്ട റോമലു ലുക്കാക്കുവിനെ കുന്തമുനയാക്കുന്ന കോന്റെ മാജിക്കിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ പ്രശംസകൊണ്ട് മൂടുന്നു. പരിശീലകര്‍ക്കിടയിലെ ലയണല്‍ മെസ്സിയെന്നാണ് അന്റോണിയോ കോന്റെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

പഴയ പ്രതാപികളുടെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗ് യോഗ്യതപോലും നേടാന്‍ സാധിക്കാത്ത ഒരു ടീമായി ഒതുങ്ങിപ്പോയ ഇന്ററിനെ കോന്റെ വീണ്ടും പഴയ പ്രതാപത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചിരിക്കുകയാണ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്റര്‍ 38 പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. 12 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ഇന്റര്‍ ഇതുവരെ നേടിയത്. ഫ്‌ളോറന്റീനയാണ് ഇന്ററിന്റെ അടുത്ത എതിരാളികള്‍. ഇന്ററിനേക്കാള്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് രണ്ടാമതുണ്ട്.

ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍

antonio conte

ഇന്ററിലെ താരങ്ങള്‍ തന്റെ മനസ്സറിഞ്ഞ് കളിക്കുന്നവരാണെന്നാണ് കോന്റെ പറഞ്ഞത്. ഞാന്‍ എന്റെ സ്വഭാവത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അധ്വാനത്തിലും പ്രയത്‌നത്തിലും വിശ്വസിക്കുന്നു. ജനുവരിയിലെ കൈമാറ്റ ജാലകത്തെ ഓര്‍ത്ത് ആശങ്കപ്പെടുന്നില്ല. അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നതാണ് സത്യം. ഇന്ററിന് സ്ഥിരമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിക്കുന്നില്ല. ഞാന്‍ അതിനുവേണ്ടി ശ്രമിക്കുന്നു. ഈ ടീമിന് ഇതിലും കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കറിയാം-കോന്റെ സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

Story first published: Saturday, December 7, 2019, 16:12 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X