Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റികോ വിട്ട ഗ്രിസ്മാന് എട്ടിന്റെ പണി? ബാഴ്‌സലോണയ്ക്ക് താരത്തെ വേണ്ടെന്ന് റിപ്പോര്‍ട്ട്

മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡ് വിട്ട് സ്പാനിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാന് എട്ടിന്റെ പണി. ബാഴ്‌സലോണയുടെ വമ്പന്‍ ഓഫര്‍ മുന്നില്‍ക്കാണ്ടാണ് ഗ്രിസ്മാന്‍ അത്‌ലറ്റികോ വിട്ടതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും താരത്തെ ടീമിലെത്തിക്കാന്‍ ബാഴ്‌സയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് പുതിയ വിവരം. ഉയര്‍ന്ന തുകയ്ക്ക് ഈ സീസണില്‍ താരത്തെ ടീമിലെത്തിക്കുന്നതില്‍ ബാഴ്‌സ പ്രസിഡന്റ് ജോസെപ് ബര്‍ട്ടോമ്യൂവിന് എതിര്‍പ്പുള്ളതായുള്ള വിവരം സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് പുറത്തുവിട്ടത്.

നേരത്തെ ഗ്രിസ്മാനുവേണ്ടി സജീവമായി ബാഴ്‌സ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പഴയ താല്‍പ്പര്യമില്ലെന്നും താരത്തിന് നല്‍കേണ്ടിവരുന്ന ഉയര്‍ന്ന പ്രതിഫലമാണ് ടീമിനെ മാറ്റി ചിന്തിപ്പിച്ചതെന്നും മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സീസണില്‍ ലാ ലിഗ കിരീടംമാത്രമാണ് ബാഴ്‌സയ്ക്ക് നേടാനായത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനോട് നാണം കെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ കോപ്പാ ഡെല്‍ റേയും കൈവിട്ടു. ഇതോടെ ടീമില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഗ്രിസ്മാന്റെ ടീമിലേക്കുള്ള വരവിനെപ്പറ്റി ലയണല്‍ മെസ്സിയടക്കം സൂചന നല്‍കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗ്രിസ്മാനെ വേണ്ടെന്ന നിലപാടിലാണ് ബാഴ്‌സലോണ.

antoinegriezman

കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഗ്രിസ്മാന്‍ അത്‌ലറ്റികോ ആരാധകരോട് യാത്ര പറഞ്ഞിരുന്നു. ക്ലബ്ബിന്റെ സഹകരണത്തോടും ആരാധകരുടെ പിന്തുണയ്ക്കും കടപ്പാടിനും അദ്ദേഹം നന്ദി പറഞ്ഞു. 28കാരനായ താരം 2014ലാണ് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്. ക്ലബ്ബിന്റെ 180 മത്സരങ്ങളില്‍ നിന്ന് 94 ഗോളാണ് ഗ്രിസ്മാന്‍ വലയിലാക്കിയത്. ടീമിനൊപ്പം യുവേഫ യൂറോപ്പാ ലീഗ്,യുവേഫ സൂപ്പര്‍ കപ്പ്,സൂപ്പര്‍ കോപ്പാ എന്നീ കിരീടങ്ങള്‍ ഗ്രിസ്മാന്‍ നേടിയിട്ടുണ്ട്. ബാഴ്‌സലോണ ടീമിലെടുത്തില്ലെങ്കില്‍ താരത്തെ നോട്ടമിട്ട് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തുണ്ട്.

Story first published: Friday, May 31, 2019, 9:02 [IST]
Other articles published on May 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+