Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ വീണ്ടും ലൈംഗിക ആരോപണം

മുംബൈ: മി ടൂ കാമ്പയിനിലൂടെ ലൈംഗിക ആരോപണത്തിന് വിധേയനായ ബിസിസിഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രി വീണ്ടും വിവാദത്തില്‍. മറ്റൊരു യുവതിയാണ് രാഹുലിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഡിസ്‌കവറി ചാനലിലെ മുന്‍ സഹപ്രവര്‍ത്തക ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

മുന്‍ മുംബൈ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശിശിര്‍ ഹട്ടങ്ങാടി തന്റെ ട്വിറ്ററിലൂടെ യുവതിക്കുവേണ്ടി രംഗത്തെത്തി. തന്റെ ഒരു സുഹൃത്തിന് ജോഹ്രിയില്‍നിന്നും മോശം അനുഭവമുണ്ടായതായി അറിയിച്ചെന്ന് ശശിര്‍ പറയുന്നു. പേര് വെളിപ്പെടുത്തുന്നതില്‍ അവര്‍ക്ക് താത്പര്യമില്ല. സിഒഎയ്ക്ക് പരാതി നല്‍കാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നെ ബന്ധപ്പെട്ടാല്‍ സഹകരിക്കാമെന്നും ജോഹ്രി പറഞ്ഞു.

rahuljohri

ആദ്യ തവണ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജോഹ്രി അവധിയില്‍ പ്രവേശിച്ചിരുന്നു. സിഒഎ ജോഹ്രിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെ വിശദീകരണം നല്‍കാന്‍ അവധിവേണമെന്നായിരുന്നു ജോഹ്രിയുടെ അപേക്ഷ. എന്നാല്‍, സംഭവം ജോഹ്രി സിഇഒ ആകുന്നത് മുന്‍പാണ് സംഭവമെന്നും വിശദീകരണം ചോദിക്കുക മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നതെന്നുമാണ് സഒഎ ചീഫ് വിനോദ് റായി പറഞ്ഞത്. ജോഹ്രിക്കെതിരെ ഇപ്പോള്‍ അന്വേഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ക്രിക്കറ്റ് താരങ്ങളായ അര്‍ജുന രണതുംഗ, ലസിത് മലിംഗ എന്നിവര്‍ക്കെതിരെയും മീ ടൂ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. രണതുംഗയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ വിമാനക്കമ്പനി ജീവനക്കാരിയാണ് ലൈംഗിക ആരോപണം ഉയര്‍ത്തിയത്. ഹോട്ടല്‍മുറിയില്‍വെച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മറ്റൊരു യുവതിയുടെ ആരോപണം.

Story first published: Saturday, October 27, 2018, 14:04 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+