വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആജീവനാന്ത വിലക്ക് നീക്കണം, ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് അങ്കിത് ചവാന്‍

മുംബൈ: ഒത്തുകളി കേസില്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ബിസിസിഐയോടും മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും ആവശ്യപ്പെട്ട് അങ്കിത് ചവാന്‍. 2013ലെ ഐപിഎല്‍ ഒത്തുകളി കേസിലാണ് അങ്കിത് ചവാന്‍, എസ് ശ്രീശാന്ത്, അജിത് ചാന്ദില എന്നിവര്‍ക്കെതിരേ ബിസിസി ഐ നടപടി സ്വീകരിച്ചത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെ ഒത്തുകളിച്ചെന്ന കേസില്‍ തെളിവുകളുടെ അഭാവത്തില്‍ 2015ല്‍ കോടതി മൂവരേയും കുറ്റ വിമുക്തരാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. എന്റെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ഞാന്‍ ബിസിസി ഐയോടും എംസിഎയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മൈതാനത്തേക്ക് എനിക്ക് തിരിച്ചുവരണം.

ശ്രീശാന്ത് തനിക്കെതിരായ കേസില്‍ വിജയിച്ചു. അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ അതേ അവസ്ഥയാണ് എന്റേത്. ആജീവനാന്ത വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കണം - അങ്കിത് ചവാന്‍ പറഞ്ഞു. 2015ല്‍ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതാണ്. എന്നാല്‍ വിലക്ക് മാത്രം നീക്കിയില്ല. തിരിച്ചുവരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതിനാലാണ് അഭ്യര്‍ത്ഥിക്കുന്നത്. ക്രിക്കറ്റില്ലാതെ ജീവിതം പൂര്‍ണ്ണമാകുന്നില്ല. വീണ്ടും കളിക്കുക മാത്രമാണ് എനിക്കുവേണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 34കാരനായ അങ്കിത് മുംബൈയ്ക്കുവേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്.

ankeetchavan

ബാഴ്‌സലോണ വിടില്ല, ക്ലബ്ബില്‍ തുടരാന്‍ ഗ്രിസ്മാന്‍ താല്‍പ്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട്ബാഴ്‌സലോണ വിടില്ല, ക്ലബ്ബില്‍ തുടരാന്‍ ഗ്രിസ്മാന്‍ താല്‍പ്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട്

ഓള്‍റൗണ്ടറായ അങ്കിത് 18 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 571 റണ്‍സും 53 വിക്കറ്റും 20 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 254 റണ്‍സും 18 വിക്കറ്റും 26 ടി20യില്‍ നിന്ന് 154 റണ്‍സും 19 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാനുവേണ്ടിയും മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ഐപിഎല്‍ കളിച്ചിട്ടുള്ള താരം 13 ഐപിഎല്ലില്‍ നിന്നായി 12 റണ്‍സും എട്ട് വിക്കറ്റുമാണ് സ്വന്തമാക്കിയത്. ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് അങ്കിത്അയച്ച ഇ മെയില്‍ ലഭിച്ചതായി എംസിഎ സെക്രട്ടറി സഞ്ജയ് നായ്ക് പറഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കേസില്‍ ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്ത് ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിലക്ക് നീക്കാന്‍ തീരുമാനമായത്. വിലക്ക് നീക്കില്ലെന്ന നിലപാടില്‍ ബിസിസി ഐ ഉറച്ചുനിന്നെങ്കിലും സുപ്രീം കോടതി വിലക്ക് നീക്കാന്‍ ഉത്തരവിടുകയായിരുന്നു. വീണ്ടും പരിശീലനം ആരംഭിച്ച ശ്രീശാന്ത് ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിക്കുമെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ ടൂര്‍ണമെന്റ് കളിക്കാനും അദ്ദേഹം മുന്നൊരുക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Friday, July 3, 2020, 18:28 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X