വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പന്തില്‍ വ്യത്യസ്തമായ നാല് ഷോട്ട് കളിക്കും; നേരിട്ട മികച്ച ബാറ്റ്‌സ്മാനെ വെളിപ്പെടുത്തി കുംബ്ലെ

മുംബൈ: ക്രിക്കറ്റ് ഇതിഹാസങ്ങള്‍ അരങ്ങുവാണിരുന്ന സമയത്ത് സ്പിന്‍ ബൗളിങ്ങില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ താരമാണ് അനില്‍ കുംബ്ലെ. ബൗളറായും നായകനായും പരിശീലകനായും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമായിരുന്ന കുംബ്ലെ. റിക്കി പോണ്ടിങ്, ഇന്‍സമാം ഉല്‍ഹഖ്, ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, ജയവര്‍ധന, സായിദ് അന്‍വര്‍ തുടങ്ങി നിരവധി പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ കരിയറില്‍ പന്തെറിഞ്ഞതില്‍വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇവരില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനില്‍ കുംബ്ലെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയ്‌ക്കെതിരേ പന്തെറിയാനാണ് ഏറെ ബുദ്ധിമുട്ടിയതെന്നാണ് കുംബ്ലെ പറഞ്ഞത്. 'പന്തെറിയാന്‍ ബുദ്ധിമുട്ടിയ നിരവധി ബാറ്റ്‌സ്മാന്‍മാര്‍ കരിയറില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രയാന്‍ ലാറയാണ് ഇതില്‍ ഏറ്റവും ബുദ്ധിമുട്ടിച്ചത്. ഒരു പന്തിനെതിരേ നാല് വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നതാണ് വലിയ വെല്ലുവിളി. അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഷോട്ടായിരിക്കില്ല പന്ത് അടുത്തെത്തുമ്പോള്‍ കളിക്കുന്നതെന്നും അത് വലിയ പ്രയാസമാണ് ബൗളറില്‍ സൃഷ്ടിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു.

ഇന്ത്യയുമായി പരമ്പര കളിക്കാന്‍ പാകിസ്താന്‍ തയ്യാര്‍, അതിനായി പിറകെ നടക്കില്ല; പിസിബി ചെയര്‍മാന്‍ഇന്ത്യയുമായി പരമ്പര കളിക്കാന്‍ പാകിസ്താന്‍ തയ്യാര്‍, അതിനായി പിറകെ നടക്കില്ല; പിസിബി ചെയര്‍മാന്‍

anilkumblebowling

സച്ചിന്‍, സൗരവ് ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് തുടങ്ങിയവര്‍ സഹതാരങ്ങളായതിനാല്‍ ഇവര്‍ക്കെതിരേ പന്തെറിയാന്‍ സാധിച്ചിട്ടില്ലെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റിലെ ഇതിഹാസ ബാറ്റ്‌സ്മാനായ ലാറയുടെ പേരിലാണ് ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ളത് (400*). 14 ടെസ്റ്റ് മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരേ കുംബ്ലെ കളിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് തവണ ലാറയെ പുറത്താക്കാന്‍ കുംബ്ലെയ്ക്കായി. 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സും 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സുമാണ് ലാറ വെസ്റ്റ് ഇന്‍ഡീസ് ജഴ്‌സിയില്‍ നേടിയത്.

അനില്‍ കുംബ്ലെ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുള്ള മൂന്നാമത്തെ താരമാണ്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റാണ് കുംബ്ലെ വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് നേട്ടം 35 തവണയും 10 വിക്കറ്റ് നേട്ടം 8 തവണയും കുംബ്ലെ സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് കുംബ്ലെ.പാകിസ്താനെതിരെയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 2007-2008 കാലയളവില്‍ ഇന്ത്യയുടെ നായകനായിരുന്ന കുംബ്ലെ ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറിയും നേടി. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വേട്ടക്കാരില്‍ മുത്തയ്യ മുരളീധരനും (800) ഷെയ്ന്‍ വോണുമാണ് (708) കുംബ്ലെക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ പരിശീലകനായി കുംബ്ലെ പ്രവര്‍ത്തിച്ചെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് അധികം വൈകാതെ അദ്ദേഹത്തിന് പരിശീലകസ്ഥാനം ഒഴിയേണ്ടിവന്നു.

Story first published: Friday, July 24, 2020, 9:37 [IST]
Other articles published on Jul 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X