മങ്കിഗേറ്റ് വിവാദത്തില്‍ ഹര്‍ഭജനോട് ചെയ്തത് അന്യായം; തുറന്ന് പറഞ്ഞ് അനില്‍ കുംബ്ലെ
മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയിലുള്ളത്. രണ്ട് ടീമിലും ഇതിഹാസ താരങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്ന സമയത്ത് പലപ്പോഴും ജയത്തിനായി വാശിയേറിയ പോരാട്ടം തന്നെ നടക്കാറുണ്ട്. 2008ലെ ബോക്‌സിങ് ഡേ ടെസ്റ്റ് ഇന്ത്യ-ഓസ്‌ട്രേലിയ താരങ്ങളുടെ സൗഹൃദത്തെ വല്ലാതെ ബാധിച്ച ഒരു മത്സരമായിരുന്നു. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഹര്‍ഭജനും സൈമണ്‍സും ഉള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്ത് വളരെ ചര്‍ച്ചയാവുകയും ഇന്ത്യക്ക് വലിയ നാണക്കേടാവുകയും ചെയ്തു.
ഇപ്പോഴിതാ 2008ലെ മങ്കിഗേറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ. മങ്കിഗേറ്റ് വിവാദത്തില്‍ ഹര്‍ഭജന് തെറ്റ് പറ്റിയെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തോട് അന്യായം ചെയ്തുവെന്നുമാണ് കുംബ്ലെ അഭിപ്രായപ്പെട്ടത്. 'ഒരു ക്യാപ്റ്റനെന്ന നിലയില്‍ മൈതാനത്ത് തന്നെ തീരുമാനം എടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇവിടെ കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നു. നിരവധി ആളുകളുടെ താല്‍പര്യം പരിഗണിച്ച് തീരുമാനിക്കേണ്ട അവസ്ഥയിലോട്ട് കാര്യങ്ങളെത്തി. വര്‍ഗീയ പരാമര്‍ശം നടത്തിയതുകൊണ്ട് ഹര്‍ഭജന്‍ സിങിന് മൂന്ന് മത്സരത്തില്‍ വിലക്കും നേരിടേണ്ടി വന്നു.
ഞങ്ങള്‍ ഇതിനെതിരേ അപ്പീല്‍ നല്‍കിയെങ്കിലും വിലക്കി. ഹര്‍ഭജനോട് ചെയ്തത് അന്യായമാണെന്ന് എനിക്ക് തോന്നി. ടീം എന്ന നിലയില്‍ ഒരുമിച്ച് നിന്നു. പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ ഒരുമിച്ചുകൊണ്ടുപോകാന്‍ സീനിയര്‍ താരങ്ങളുടെ പങ്ക് വലുതായിരുന്നു'-കുംബ്ലെ പറഞ്ഞു. മത്സരത്തിനിടെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് സൈമണ്‍സിനെ കുരുങ്ങനെന്ന് വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സൈമണ്‍സിനെ വംശീയമായി അധിക്ഷേപിച്ചതിന് ഹര്‍ഭജനെതിരേ ഓസീസ് ടീം പരാതി നല്‍കി.
ഹര്‍ഭജനെതിരേ മൂന്ന് മത്സര വിലക്ക് ഏര്‍പ്പെടുത്തിയതോടെ പരമ്പരയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യ തയ്യാറെടുത്തു. ഹര്‍ഭജന്‍ ആരോപണം നിഷേധിച്ചെങ്കിലും സൈമണ്‍സ് ഉറച്ചു നിന്നു. പിന്നീട് കേസില്‍ ഹര്‍ഭജനെ കുറ്റമുക്തനാക്കി. മത്സരത്തില്‍ സൈമണ്‍സ് നേരത്തെ പുറത്തായിരുന്നുവെങ്കിലും അംപയറുടെ തെറ്റായ തീരുമാനം സൈമണ്‍സിന് ജീവന്‍ നല്‍കി. പിന്നീട് 162 റണ്‍സുമായി സൈമണ്‍സ് പുറത്താകാതെ നിന്നു. മത്സരഫലം മാറി മറിഞ്ഞ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ 122 റണ്‍സിന് പരാജയപ്പെടുകയും 2-1ന് പരമ്പര അടിയറവ് വെക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications