Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡി മറെ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ ഗ്രാന്‍ഡ്സ്ലാമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു

ലണ്ടന്‍: തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്ന് ടെന്നീസ് കോര്‍ട്ടില്‍നിന്നും താത്കാലികമായി വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മറെ തിരിച്ചെത്തുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ ഗ്രാന്‍ഡ്സ്ലാമിലേക്ക് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനിറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഇതിനുശേഷമാണ് താരം കണ്ണീരോടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

പിന്നീട് നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും ടെന്നീസ് റാക്കറ്റേന്തിയ താരം സ്പെയിന്റെ ഫെലിഷ്യാനോ ലോപ്പസുമായി ചേര്‍ന്ന് ഡബിള്‍സിലേക്ക് തിരിച്ചുവന്നിരുന്നു. ക്യൂന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റിലാണ് മറെ ഡബിള്‍സില്‍ പങ്കെടുത്തത്. എന്നാല്‍, സിംഗിള്‍സ് ടൂര്‍ണമെന്റുകളില്‍ താരം സജീവമായിരുന്നില്ല. സിന്‍സിനാറ്റി ഓപ്പണിലൂടെ സിംഗിള്‍സിലും മടങ്ങിയെത്തുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

andymurray

പരിക്ക് വില്ലനായതോടെയാണ് മറെ വിരമിക്കാന്‍ തീരുമാനിച്ചത്. വേദനയില്‍ നിന്നും താന്‍ മുക്തനായെന്നാണ് തിരിച്ചുവരവിനെക്കുറിച്ച് മുന്ന് തവണ ഗ്രാന്‍സ്ലാം ജേതാവായ മറെ നേരത്തെ പറഞ്ഞത്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ദ്യോക്കോവിച്ച് എന്നിവര്‍ക്കൊപ്പം മുന്‍നിരയിലേക്ക് മടങ്ങിവരാന്‍ മറെയ്ക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Tuesday, October 8, 2019, 17:03 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+