Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിസ് കപ്പ്; ബ്രിട്ടീന്‍ ടീമിലേക്ക് മടങ്ങിയെത്തി ആന്‍ഡി മറെ

ലണ്ടന്‍: ബ്രിട്ടന്റെ ഡേവിസ് കപ്പ് ടീമിലേക്ക് ആന്‍ഡി മറെ തിരിച്ചെത്തി. ദീര്‍ഘകാലമായി പരിക്ക് വേട്ടയാടിയ താരം ടീമില്‍ നിന്നും പുറത്തായിരുന്നു. ജനുവരിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം മറെ ആദ്യ എടിപി കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഡേവിക് കപ്പ് ടീമിലും ഇടം നേടിയത്. യൂറോപ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവറിങ്കയെ തോല്‍പ്പിച്ച് മറെ കഴിഞ്ഞദിവസം ജേതാവായിരുന്നു.

ഡേവിസ് കപ്പിന്റെ പുതിയ ഫോര്‍മാറ്റില്‍ ബ്രിട്ടന്‍ അടുത്തമാസം മാഡ്രിഡില്‍ മത്സരിക്കാനിറങ്ങുകയാണ്. മറെയുടെ പേര് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷണുണ്ടെന്ന് ടീം ക്യാപ്റ്റന്‍ ലിയോണ്‍ സ്മിത്ത് പറഞ്ഞു. ജാമി, ഡാന്‍ ഇവാന്‍സ്, നീല്‍ സ്‌കുപ്‌സ്‌കി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് ഇത്തവണ ഡേവിസ് കപ്പ് അവതരിപ്പിക്കുന്നത്. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് നോക്കൗട്ട് റൗണ്ടിലെത്തും.

andymurray

രണ്ട് സിംഗിള്‍സ് മത്സരം, ഒരു ഡബിള്‍സ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെസ്റ്റ് ഓഫ് ത്രീ എന്ന നിലയിലായിരിക്കും ഓരോ മത്സരവും. ഹോളണ്ട്, കസാഖ്‌സ്താന്‍ എന്നിവരാണ് ബ്രിട്ടന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ളത്. നവംബര്‍ 20നും 21നുമാണ് മത്സരങ്ങള്‍. മറെ ബ്രിട്ടീഷ് ടീമിലേക്ക് മടങ്ങിയെത്തയതോടെ തങ്ങള്‍ക്ക് ഇത്തവണ മുന്നേറാനാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Story first published: Tuesday, October 22, 2019, 11:48 [IST]
Other articles published on Oct 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+