Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുമോ? നാല് ദിന ടെസ്റ്റില്‍ നിലപാടറിയിച്ച് ആന്‍ഡ്രൂ സ്‌ട്രോസ്

ലണ്ടന്‍: എളുപ്പത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാല് ദിന ടെസ്റ്റുമായി മുന്നോട്ടുപോകരുതെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസ്. പല ക്രിക്കറ്റ് ബോര്‍ഡിന്റെയും പ്രശ്‌നം പണമാണ്. ടെസ്റ്റ് മത്സരം നടത്തുകയെന്നത് വളരെ ചിലവേറിയ ഒന്നാണ്. പിച്ചൊരുക്കല്‍ മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ചിലവേറെയാണ്. ഇതാണ് പല ബോര്‍ഡിനെയും ബുദ്ധിമുട്ടിക്കുന്നത്. നാല് ദിവസമായി ചുരുക്കുമ്പോള്‍ എളുപ്പത്തില്‍ വിറ്റഴിക്കാനും ലാഭമുണ്ടാക്കാനും സാധിക്കണം. അല്ലെങ്കില്‍ നാല് ദിന ടെസ്റ്റ് പദ്ധതിയുമായി മുന്നോട്ട് പോകരുത്.

ആരോഗ്യകരമായ മത്സരമാണ് ടെസ്റ്റ്. ഇംഗ്ലണ്ടിലടക്കം വലിയ പ്രചാരമാണ് ടെസ്റ്റിനുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ അതിന്റെ യഥാര്‍ത്ഥ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോള്‍ മത്സരത്തിന്റെ ദൈര്‍ഘ്യം മാത്രമാണ് പ്രശ്‌നം-സ്‌ട്രോസ് പറഞ്ഞു. അനില്‍ കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ സ്‌ട്രോസും അംഗമാണ്. 2023ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ നാല് ദിന ടെസ്റ്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്.

andrewstrauss

പ്രമുഖ താരങ്ങളെല്ലാം ഇതിനോടകം നാല് ദിന ടെസ്റ്റിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഐസിസി കമ്മിറ്റി അംഗങ്ങളായ മിക്കി ആര്‍തറും മഹേല ജയവര്‍ധനയും നാല് ദിന ടെസ്റ്റിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഫഫ് ഡുപ്ലെസിസ്, ടിം പെയ്ന്‍, നഥാന്‍ ലയോണ്‍, കെവിന്‍ പീറ്റേഴ്‌സണ്‍, മൈക്കിള്‍ വോണ്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

Story first published: Sunday, January 12, 2020, 8:37 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+