വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ആന്‍ഡ്രൂ സ്‌ട്രോസ്; ഇനി പുതിയ ദൗത്യം

ലണ്ടന്‍: ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിലേക്ക് തിരിച്ചെത്തി ആന്‍ഡ്രൂ സ്‌ട്രോസ്.ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായാണ് മുന്‍ നായകനായ സ്‌ട്രോസിനെ നിയമിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ സമ്പൂര്‍ണ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് സ്‌ട്രോസിന് മുന്നിലുള്ളത്.ഇംഗ്ലണ്ട് ദേശീയ ടീമുകളുടെ ഉന്നമനം കൂടാതെ രാജ്യത്തെ ക്ലബ്ബ് ക്രിക്കറ്റുകളുടെ വളര്‍ച്ചയുടെ ഉത്തരവാദിത്തവും സ്‌ട്രോസിനാണ്.

കളിക്കാരെ മാനസികമായി തയ്യാറാക്കുകയാണ് പ്രധാന ചുമതല. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞ വര്‍ഷമാണ് സ്‌ട്രോസ് ഒഴിഞ്ഞത്. വളരെ അഭിമാനകരമായ നേട്ടമാണെന്നും ഇംഗ്ലണ്ടിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളുടെയും പിന്തുണയുണ്ടാകണമെന്നും സ്‌ട്രോസ് ആവശ്യപ്പെട്ടു.ഇംഗ്ലണ്ട് ക്രിക്കറ്റിനെ വളര്‍ത്തുകയെന്നത് സന്തോഷകരാമയ കാര്യമാണ്.ക്രിക്കറ്റിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത മത്സരത്തില്‍ നെയ്മറുണ്ടാകുമെന്ന് പിഎസ്ജി കോച്ച്ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത മത്സരത്തില്‍ നെയ്മറുണ്ടാകുമെന്ന് പിഎസ്ജി കോച്ച്

andrewstrauss

ഇംഗ്ലണ്ടില്‍ ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കേണ്ടതുണ്ട്.2015ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് മോശം പ്രകടനത്തോടെ പുറത്തായതിന് ശേഷം സ്‌ട്രോസാണ് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നത്.2016ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനല്‍ കളിച്ചപ്പോള്‍ സ്‌ട്രോസിന്റെ തന്ത്രങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. 42കാരനായ സ്‌ട്രോസ് ഇംഗ്ലണ്ടിന് വേണ്ടി 100 ടെസ്റ്റില്‍ നിന്ന് 7037 റണ്‍സും 127 ഏകദിനത്തില്‍ നിന്ന് 4205 റണ്‍സും നാല് ട്വന്റി20യില്‍ നിന്ന് 73 റണ്‍സും നേടിയിട്ടുണ്ട്.ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് സ്‌ട്രോസ്.

Story first published: Saturday, September 14, 2019, 17:44 [IST]
Other articles published on Sep 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X