Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകനായി നിയമിച്ചു

ജയ്പൂര്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ മകഡൊണാള്‍ഡിനെ നിയമിച്ചു. 2020 ഐപിഎല്‍ മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം. 2019ല്‍ പരിശീലക സ്ഥാനത്തുണ്ടായിരുന്ന പാഡി അപ്ടണിന് പകരമായാണ് നിയമനം. കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേ തുടര്‍ന്നാണ് പരിശീലകനെ മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ മക്‌ഡൊണാള്‍ഡ് ഇതിനകം തന്നെ പേരെടുത്തുകഴിഞ്ഞു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടീം വിക്ടോറിയയുടേയും മെല്‍ബണ്‍ റെനഗേഡ്‌സിന്റെ പരിശീലകനായി. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനെ ചാമ്പ്യന്മാരാക്കുകയും ചെയ്തു മക്‌ഡൊണാല്‍ഡ്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ആകെ 4 ടെസ്റ്റുകള്‍ മാത്രമാണ് താരം കളിച്ചത്. ബാംഗ്ലൂരിനായും ഡല്‍ഹിക്കായും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ 11 കളികളില്‍നിന്നും 123 റണ്‍സും 11 വിക്കറ്റും സ്വന്തമാക്കി.

andrewmcdonald

ഐപിഎല്ലിലും നേരത്തെ പരിശീലകനായി മക്‌ഡൊണാള്‍ഡിന് പരിചയസമ്പത്തുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബൗളിങ് പരിശീലകനായി 2018ല്‍ പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷ് കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിന്റേയും ദി ഹണ്ട്രണ്ട് ടൂര്‍ണമെന്റില്‍ ബര്‍മിങ്ഹാം ഫോണിക്‌സിന്റേയും പരിശീലകനായിട്ടുണ്ട്. നിലവില്‍ വിക്ടോറിയുടേയും ഷെഫീല്‍ഡ് ഷീല്‍ഡിന്റേയും പരിശീലകനാണ്. രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നതെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു. ലോക നിലവാരത്തിലുള്ള കളിക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നില്‍ പരിശീലകനാകുന്നതിന്റെ സന്തോഷമുണ്ടെന്നും ഐപിഎല്ലിലെ മുന്‍ താരം കൂടിയായ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.

Story first published: Monday, October 21, 2019, 17:05 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+