ലണ്ടന്‍: ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രിയാസ് പെരീറ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി.നാല് വര്‍ഷത്തേക്ക്കൂടി ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് 23കാരനായ താരം ഒപ്പിട്ടത്.ഇതോടെ 2023വരെ താരം യുണൈറ്റഡിനൊപ്പം തുടരും.2014മുതല്‍ യുണൈറ്റഡിന്റെ ഭാഗമായ പെരീറ 201617 സീസണില്‍ ഗ്രനേഡയ്ക്കുവേണ്ടിയും 2017-18 സീസണില്‍ വലന്‍സിയക്ക് വേണ്ടിയും ലോണില്‍ കളിച്ചു. ബ്രസീലിനുവേണ്ടി ഒരു മത്സരം മാത്രമാണ് യുവതാരം കളിച്ചത്.
ആന്‍ഡര്‍ ഹെരീറ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു; ഇനി പി.എസ്.ജിയില്‍
''2014വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഉണ്ടെങ്കിലും ക്ലബ്ബിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിച്ചിട്ടില്ല.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം കുടുംബം പോലെയാണ്.യുണൈറ്റഡിനൊപ്പം തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം.പരിശീലകന് എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു.അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു''പെരീറ പറഞ്ഞു.
ഇത്തവണ യുവതാരങ്ങളെ കൂടുതല്‍ ടീമില്‍ ഉള്‍ക്കൊള്ളിച്ചാണ് സോള്‍ഷെയര്‍ പുതിയ സീസണിന് തയ്യാറെടുക്കുന്നത്.റോമലു ലുക്കാക്കു ക്ലബ്ബ് വിടുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.എന്നാല്‍ പോള്‍ പോഗ്ബ ഈ സീസണിലും ക്ലബ്ബില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.ഇത്തവണ ചെല്‍സിയുടെ പരിശീലകനായി ലംപാര്‍ഡ് എത്തിയതോടെ സോള്‍ഷെയറും ലംപാര്‍ഡും നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.