ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് തൊട്ടുമുന്‍പ് വിന്‍ഡീസിന് തിരിച്ചടി; സൂപ്പര്‍ ബാറ്റ്‌സ്മാന്‍ പുറത്ത്
ഫ്‌ളോറിഡ: ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുന്‍പ് വെസ്റ്റിന്‍ഡീസിന് കനത്ത തിരിച്ചടി. സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സല്‍ പരിക്കുമൂലം ടീമില്‍ നിന്നും പന്മാറി. ജേസണ്‍ മുഹമ്മദ് ആണ് പകരക്കാരനായി ടീമില്‍ ഇടം പിടിച്ചത്. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അമേരിക്കയിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിന് മുന്‍പാണ് റസ്സല്‍ പിന്മാറ്റം അറിയിച്ചത്.
കാനഡയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ടൂര്‍ണമെന്റില്‍ റസ്സല്‍ കളിക്കുന്നുണ്ട്. പരിക്കുമൂലം താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് ദേശീയ ടീമില്‍ നിന്നും ഒഴിവായതെന്നാണ് സൂചന. മുപ്പത്തിരണ്ടുകാരനായ ജേസണ്‍ വിന്‍ഡീസിനുവേണ്ടി നേരത്തെ ഒന്‍പത് ടി20 മത്സരങ്ങളാണ് കളിച്ചത്. ശനിയാഴ്ച വൈകിട്ട് ഫ് ളോറിഡയിലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന ആദ്യ മത്സരം.

റസ്സലിനെപ്പോലെ ഒരു താരം കളിക്കാതിരിക്കുന്നത് വിന്‍ഡീസിന് കനത്ത തിരിച്ചടിയാണ്. ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍ ഇത്തവണ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, ലോകകപ്പിനിടെ പരിക്കേറ്റത് വിന്‍ഡീസിനെ കാര്യമായി ബാധിച്ചു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ റസ്സലിന് കളിക്കാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. റസ്സില്‍ ഇല്ലെങ്കിലും വമ്പന്‍ താരനിര വിന്‍ഡീസിനായി കളിക്കിറങ്ങുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications