ഓവര്‍ത്രോ ഫോര്‍ വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞു; വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍
ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് നേടിയതിന്റെ വിവാദം തുടരുന്നതിനിടെ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് സമനിലയാണ് നേടിയെങ്കിലും ബൗണ്ടറികളുടെ എണ്ണത്തില്‍ മുന്നിലെത്തിയതിനെ തുടര്‍ന്നാണ് ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്.
അത്യന്തം നാടകീയത നിറഞ്ഞ ഫൈനലാണ് ലോര്‍ഡ്‌സില്‍ അരങ്ങേറിയത്. മത്സത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ദാനമായി ലഭിച്ച ഓവര്‍ത്രോ റണ്‍സ് നിര്‍ണായകമായി. അവസാന ഓവറിലെ പതിനഞ്ച് റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ഓവര്‍ത്രോയിലൂടെ ലഭിച്ച ആറു റണ്‍സാണ്. അമ്പയര്‍ ഒരു റണ്‍സ് ഇംഗ്ലണ്ടിന് അധികമായി നല്‍കിയെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ബൗണ്ടറി വേണ്ടെന്ന് സ്റ്റോക്‌സ്
ഇപ്പോഴിതാ, അന്ന് ഓവര്‍ത്രോയിലൂടെ ലഭിച്ച നാലു റണ്‍സ് വേണ്ടെന്ന് ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് ടെസ്റ്റ് ടീമിലെ സഹതാരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. രണ്ടാം റണ്‍ ഓടി പൂര്‍ത്തിയാക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍തട്ടിത്തെറിച്ചാണ് ബൗണ്ടറിയിലെത്തിയത്. ഇതോടെ ഓടിയ റണ്‍ ഉള്‍പ്പെടെ അമ്പയര്‍ ആറു റണ്‍സ് നല്‍കുകയായിരുന്നു.

നിയമപ്രകാരമെന്ന് ആന്‍ഡേഴ്‌സണ്‍
സാധാരണ രീതിയില്‍ പന്ത് ബാറ്റ്‌സ്മാന്റെ ശരീരത്തില്‍ കൊള്ളുകയാണെങ്കില്‍ ഓവര്‍ത്രോ റണ്‍ ഓടാറില്ലെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. എന്നാല്‍, പന്ത് പിന്നീട് ബൗണ്ടറിയിലെത്തുകയാണെങ്കില്‍ അത് നാല് റണ്‍സായാണ് കണക്കാക്കുക. ബൗണ്ടറി റണ്‍സ് വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞിരുന്നെങ്കിലും നിയമം അനുവദിച്ചില്ല. അമ്പയര്‍ നിയമപ്രകാരം നാലു റണ്‍സ് അധികമായി നല്‍കുകയായിരുന്നെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

സൈമണ്‍ ടൗഫലിന്റെ പ്രതികരണം
അതേസമയം, അമ്പയര്‍ക്ക് തെറ്റുപറ്റിയെന്ന് മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന് നല്‍കിയ 6 റണ്‍സ് നിയമവിരുദ്ധമാണെന്നും ആകെ 5 റണ്‍സ് മാത്രമേ ഐസിസി നിയമപ്രകാരം ഇംഗ്ലണ്ടിന് നല്‍കാന്‍ പാടുള്ളൂ എന്നാണ് ടൗഫലിന്റെ വാദം. ഓവര്‍ ത്രോ യില്‍ ഫീല്‍ഡര്‍ പന്തെടുക്കുന്നതും റിലീസ് ചെയ്യുന്നതും ശരിയായി നിരീക്ഷിക്കണമായിരുന്നു. ആ സമയത്ത് ബാറ്റ്‌സ്മാന്‍ എവിടെയാണെന്നതും പരിശോധിക്കേണ്ടതാണ്. ഈ രീതിയിലാണ് ഓവര്‍ ത്രോ റണ്‍സ് നല്‍കേണ്ടത്. ഇപ്പോഴത്തെ രീതിയില്‍ നല്‍കിയത് തികച്ചും തെറ്റായ കാര്യമാണെന്ന് ടൗഫല്‍ ഉറപ്പിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications