വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്‍ഡര്‍ ഹെരീറ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു; ഇനി പി.എസ്.ജിയില്‍

ലണ്ടന്‍: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്‍ഡര്‍ ഹെരീറ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു.വരും സീസണില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്കുവേണ്ടി താരം കളിക്കും.ഹെരീറയുടെ വരവ് പി.എസ്.ജിയും സ്ഥിരീകരിച്ചു. താരത്തിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ആനിമേഷന്‍ ചിത്രങ്ങള്‍ പി.എസ്.ജി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അവസാന അഞ്ച് വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയിലെ നിര്‍ണ്ണായകതാരമായിരുന്നതിന് ശേഷമാണ് ഹെരീറയുടെ കൂടുമാറ്റം.

 ലോര്‍ഡ്‌സില്‍ കൊടുങ്കാറ്റായി അഫ്രീദി...... ബംഗ്ലാദേശിനെ പാകിസ്താന്‍ 94 റണ്‍സിന് തകര്‍ത്തു ലോര്‍ഡ്‌സില്‍ കൊടുങ്കാറ്റായി അഫ്രീദി...... ബംഗ്ലാദേശിനെ പാകിസ്താന്‍ 94 റണ്‍സിന് തകര്‍ത്തു

ആഴ്ചയില്‍ 300,000യൂറോയാണ് ഹെരീറയ്ക്ക് പി.എസ്.ജിയില്‍ പ്രതിഫലം ലഭിക്കുക.''പി.എസ്.ജി മഹത്തരമായ ക്ലബ്ബാണ്.മികച്ച പ്രകടനത്തോടെ കൂടുതല്‍ നേടുകയെന്നതാണ് ആഗ്രഹം.ആത്മവിശ്വാസത്തോടെയാണ് പുതിയ നീക്കത്തെ കാണുന്നത്.''-ഹെരീറ പറഞ്ഞു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 132 മത്സരത്തില്‍ നിന്ന് 12 ഗോളാണ് ഹെരീറ നേടിയത്.നേരത്തെ അത്‌ലറ്റികോ ബില്‍ബാവോയ്‌ക്കൊപ്പം 94 മത്സരത്തില്‍ നിന്ന് ഏഴ് ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. സ്‌പെയിന്‍ ദേശീയ ടീമിനുവേണ്ടി രണ്ട് മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

anderherrera

പുതിയ സീസണിന് മുന്നോടിയായി മികച്ച ടീമിനെത്തന്നെയാണ് ഇത്തവണയും പി.എസ്.ജി കളത്തിലിറക്കുന്നത്. സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറുമെന്നത് അഭ്യൂഹം മാത്രമാണ്. നെയ്മര്‍ പി.എസ്.ജി വിടില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എഡിന്‍സന്‍ കവാനി,ഏഞ്ചല്‍ ഡി മരിയ,കെയ്‌ലിയന്‍ എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങള്‍ ഇത്തവണയും ഫ്രഞ്ച് പടയ്‌ക്കൊപ്പം ഉണ്ടാകും.

Story first published: Saturday, July 6, 2019, 9:00 [IST]
Other articles published on Jul 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X