Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൈദരാബാദ് ക്രിക്കറ്റിലെ അഴിമതി; അസറുദ്ദീന് മറുപടിയുമായി റായിഡു

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് മറുപടിയുമായി അമ്പാട്ടി റായിഡു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുന്‍ ഇന്ത്യന്‍ താരമായ റായിഡു രൂക്ഷ വിമര്‍ശനവുമായെത്തിയത്. ഇത് വ്യക്തിപരമായ കാര്യമല്ലെന്ന് റായിഡു പറഞ്ഞു. എന്താണ് അവിടെ നടക്കുന്നതെന്ന് നമുക്കറിയാം. അഴിമതി ഇല്ലാതാക്കാന്‍ താങ്കള്‍ക്ക് ദൈവം തന്ന ഒരു അവസരമായി ഇതിനെ കാണണമെന്നും റായിഡു വ്യക്തമാക്കി.

നേരത്തെ, ക്രിക്കറ്റ് അസോസിയേഷനെതിരെ റായിഡു സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഹൈദരാബാദ് ക്രിക്കറ്റ് ഇപ്പോള്‍ അഴിമതിയുടെ അരങ്ങായി മാറിയിരിക്കുകയാണെന്നാണ് റായിഡുവിന്റെ ആരോപണം. എന്നാല്‍, അഴിമതി തള്ളി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ അസറുദ്ദീന്‍ രംഗത്തെത്തി. അസ്വസ്ഥനായ ക്രിക്കറ്റ് താരമായതിനാലാണ് റായിഡു ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നാണ് അസറുദ്ദീന്റെ മറുപടി.

ambatirayudu

ലോകകപ്പ് കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച ത്രിഡി ഗ്ലാസ് ട്വീറ്റിന് ശേഷം അമ്പാട്ടി റായുഡു ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുശേഷം വിരമിക്കല്‍ തീരുമാനം തിരുത്തി താരം ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബദിനായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരമാണ് അമ്പാട്ടി റായുഡു. ഏഴു മത്സരങ്ങളില്‍ നിന്നും 233 റണ്‍സ് റായുഡു കുറിച്ചിരുന്നു. 2020 ഐപിഎല്‍ സീസണിലേക്ക് താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയിട്ടുമുണ്ട്.

Story first published: Monday, November 25, 2019, 14:51 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+