വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്തിനെ മറന്നേക്കൂ... കുഞ്ഞുങ്ങളെ നോക്കാന്‍ ഇതാ പുതിയൊരാള്‍, വീഡിയോ വൈറല്‍

ഹര്‍ദിക് പാണ്ഡ്യയുടെ ചിത്രങ്ങളാണ് വൈറലായത്

cover

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും കുഞ്ഞുങ്ങളെ നോക്കാന്‍ മിടുക്കനായ മറ്റൊരാള്‍ കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. നേരത്തേ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു ടീമിലെ മികച്ച ബേബി സിറ്ററെന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ റോള്‍ ഹര്‍ദിക്കിനു നല്‍കിയിരിക്കുകയാണ് ആരാധകര്‍.

കോലിയോ, സ്മിത്തോ ശരിക്കും കിങ്? അക്തര്‍ പറയുന്നു... മൂന്നു വര്‍ഷം കഴിഞ്ഞാല്‍ അവനാവും ബെസ്റ്റ് കോലിയോ, സ്മിത്തോ ശരിക്കും കിങ്? അക്തര്‍ പറയുന്നു... മൂന്നു വര്‍ഷം കഴിഞ്ഞാല്‍ അവനാവും ബെസ്റ്റ്

പ്രമുഖ സ്‌പോര്‍ട്‌സ് കമന്റേറ്ററായ ജതിന്‍ സപ്രുവിന്റെ മകള്‍ക്കൊപ്പം സമയം ചെലവിടുന്ന ഹര്‍ദിക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നതോടെയാണ് പന്തിന്റെ പിന്‍ഗാമിയെന്ന് താരത്തെ വിളിക്കാന്‍ തുടങ്ങിയത്. ഹര്‍ദിക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.

ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ടെസ്റ്റ് നായകനായ ടിം പെയ്ന്‍ പന്തിനെ കളിയാക്കിയത്. പന്ത് ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് കീപ്പറായ പെയ്ന്‍ പ്രകോപിപ്പിക്കുന്നതിനു വേണ്ടി വീട്ടില്‍ കുഞ്ഞിനെ നില്‍ക്കാന്‍ വരുമോയെന്നു ചോദിക്കുകയായിരുന്നു. പക്ഷെ ഇതു തമാശയായി മാത്രം കണക്കിലെടുത്ത പന്ത് പിന്നീട് ഒരു പൊതു ചടങ്ങില്‍ വച്ച് പെയ്‌നിന്റെ ഭാര്യയെ കുഞ്ഞുങ്ങളെയും കണ്ടു മുട്ടുകയും കുഞ്ഞുങ്ങളെ താലോലിക്കുകയും ചെയ്തിരുന്നു. പെയ്‌നിന്റെ ഭാര്യ പന്തിനെ മികച്ച ബേബി സിറ്ററെന്നു പുകഴ്ത്തി ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് രസകരമായ സംഭവം ലോകമറിഞ്ഞത്.

Story first published: Tuesday, August 20, 2019, 15:24 [IST]
Other articles published on Aug 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X