Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊച്ചറ്റീനോ ടോട്ടനം വിടുന്നു; പകരമെത്തുന്നത് മുന്‍ യുവന്റസ് കോച്ച്

ലണ്ടന്‍: പ്രമുഖ പരിശീലകന്‍ മൗറീസ്യോ പൊച്ചറ്റീനോ ടോട്ടനം ഹോട്ട്‌സ്പറിന്റെ പരിശീലകസ്ഥാനം ഒഴിയുന്നു.നേരത്തെ തന്നെ ടീം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന പൊച്ചറ്റീനോ എത്രയും വേഗം ഇതിന് അനുവദിക്കണമെന്ന് ടോട്ടനം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ടീമിന്റെ മോശം പ്രകടനമാണ് പൊച്ചറ്റീനോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ അത്ര മികച്ച പ്രകടനമല്ല ടോട്ടനം പുറത്തെടുക്കുന്നത്. പൊച്ചറ്റീനോ ഏത് നിമിഷവും ക്ലബ്ബ് വിടാമെന്നിരിക്കെ പുതിയ പരിശീലകനായി ടോട്ടനം അന്വേഷണം തുടങ്ങിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ യുവന്റസ് പരിശീലകന്‍ മാസിമില്ലിയാനോ അല്ലെഗ്രി ടോട്ടനം പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഇതിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

52കാരനായ അല്ലെഗ്രി 2003മുതല്‍ പരിശീലന രംഗത്തുണ്ട്. 2008ല്‍ കാഗ്ലിയേറിയെ പരിശീലിപ്പിച്ച അദ്ദേഹം 2010ല്‍ എസി മിലാന്റെ പരിശീലനകനായി.നാല് വര്‍ഷത്തിന് ശേഷം യുവന്റസ് കോച്ചായ അല്ലെഗ്രി അഞ്ച് വര്‍ഷം ക്ലബ്ബില്‍ തുടര്‍ന്നു.ഈ സീസണിന്റെ തുടക്കത്തിലാണ് അല്ലെഗ്രിയെ യുവന്റസ് ഒഴിവാക്കിയത്.

massimilianoallegri

അതേ സമയം 47കാരനായ പൊച്ചറ്റീനോയുടെ പുതിയ പദ്ധതികളെക്കുറിച്ച് വ്യക്തമല്ല.2014ല്‍ സതാംപ്റ്റണ്‍വിട്ടാണ് പൊച്ചറ്റീനോ ടോട്ടനം പരിശീലകനാവുന്നത്.അവസാന സീസണില്‍ ടോട്ടനത്തെ ചാമ്പ്യന്‍സ് ലീഗിന്റെ റണ്ണേഴ്‌സപ്പാക്കാന്‍ പൊച്ചറ്റീനോയ്ക്ക് സാധിച്ചിരുന്നു.

Story first published: Thursday, September 26, 2019, 16:59 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+