Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ദാനാണ് ആന്‍ഡ്രെ റസല്‍: കെകെആര്‍ സിഇഒ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം എഡിഷനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികള്‍. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8 വരെയായി യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മടങ്ങിയെത്തുന്ന സന്തോഷത്തിലാണ് ആരാധകരുമുള്ളത്. ഇപ്പോഴിതാ പുതിയ സീസണിലെ പ്രതീക്ഷകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍. കൊല്‍ക്കത്തയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസലിനെ പുകഴ്ത്തിയാണ് അദ്ദേഹം കൂടുതല്‍ സംസാരിച്ചത്.

റസല്‍ ടി20 ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ദാനാണെന്നാണ് വെങ്കി അഭിപ്രായപ്പെട്ടത്. 'ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാണ് റസലെന്നത് ഞങ്ങളുടെ ഭാഗ്യമാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ബാറ്റ്‌സ്മാനെന്നോ ബൗളറെന്നോ ഓള്‍റൗണ്ടറെന്നോ വിളിക്കാം. എന്നാല്‍ അദ്ദേഹമാണ് ലോകത്തിലെ നമ്പര്‍ 1 ടി20 താരം.ടി20 ക്രിക്കറ്റിലെ മൈക്കല്‍ ജോര്‍ദാനാണ് റസല്‍. അതിലൊരു സംശയവും വേണ്ട'-വെങ്കി പറഞ്ഞു. ബാസ്‌ക്കറ്റ് ബോളിലെ ഇതിഹാസ താരമാണ് മൈക്കല്‍ ജോര്‍ദാന്‍. അമേരിക്കയുടെ താരമായിരുന്നു മൈക്കല്‍ 15 എന്‍ബിഎ സീസണില്‍ കളിച്ചിട്ടുണ്ട്.

andrerussellipl

സുനില്‍ നരെയ്ന്‍ ഒരു മികച്ച ഓള്‍റൗണ്ടറാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തെ മികച്ചൊരു ബൗളറെന്ന നിലയിലാണ് എല്ലാവരും പരിഗണിച്ചിരുന്നത്. എന്നാല്‍ ഓള്‍റൗണ്ടറായി അദ്ദേഹം തന്നെ മാറാന്‍ തയ്യാറായി. അതിന് കാരണം കെകെആര്‍ അതിനുള്ള അവസരം നല്‍കിയതിനാലാണ്. കൊല്‍ക്കത്തയ്‌ക്കൊപ്പം അദ്ദേഹം ഒരുപാട് വളര്‍ന്നു. വളരെ നിര്‍ണ്ണായക റോളാണ് നരെയ്‌ന് ടീമിലുള്ളത്. ഓപ്പണിങ് ബാറ്റ് ചെയ്യുന്നതോടൊപ്പം ക്യാപ്റ്റന്റെ നിര്‍ദേശത്തിനനുസരിച്ച് വ്യത്യസ്ത സമയത്ത് ബൗളിങ്ങിലും മികവ് കാട്ടുന്നു. പാറ്റ് കമ്മിന്‍സ്,നിധീഷ് റാണ എന്നിവരിലും ടീം ഏറെ പ്രതീക്ഷ വെക്കുന്നതായും വെങ്കി പറഞ്ഞു.

ഇത്തവണത്തെ താരലേലത്തില്‍ 15.5 കോടി രൂപ മുടക്കിയാണ് ഓസീസ് പേസര്‍ കമ്മിന്‍സിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരവും കമ്മിന്‍സാണ്. ദിനേഷ് കാര്‍ത്തിക് നായകനായുള്ള കൊല്‍ക്കത്തയില്‍ അവസാന സീസണില്‍ നിന്ന് നിരവധി അഴിച്ചുപണികള്‍ ഇത്തവണ നടത്തിയിട്ടുണ്ട്. ക്രിസ് ലിന്‍,പീയൂഷ് ചൗള എന്നിവരെ ഒഴിവാക്കിയതാണ് അതില്‍ പ്രധാനം. ലിന്നിനെ മുംബൈ ഇന്ത്യന്‍സും ചൗളയെ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് സ്വന്തമാക്കിയത്. കമ്മിന്‍സുകൂടി എത്തിയതോടെ മികച്ച ബൗളിങ് നിരയായി കൊല്‍ക്കത്ത മാറും.

Story first published: Tuesday, July 28, 2020, 11:32 [IST]
Other articles published on Jul 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+