അലക്‌സ് ഓക്‌സ്ലേഡ് ചേംബര്‍ലെയ്ന്‍ ലിവര്‍പൂളുമായി കരാര്‍ പുതുക്കി
ലണ്ടന്‍: ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ അലക്‌സ് ഓക്‌സ്ലേഡ് ചേംബര്‍ലെയ്ന്‍ ലിവര്‍പൂളുമായി കരാര്‍ പുതുക്കി.2023വരെ ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. 2018 ഏപ്രിലില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരം നീണ്ട നാളുകളായി വിശ്രമത്തിലായിരുന്നു. താരത്തിന്റെ കായികക്ഷമത സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അലക്‌സിനെ ടീമില്‍ നിലനിര്‍ത്താന്‍ ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ് തീരുമാനിക്കുകയായിരുന്നു.
ലിവര്‍പൂളിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു അലക്‌സ്. 'ഒരു വര്‍ഷം വല്ലാതെ നഷ്ടബോധമുണ്ടാക്കുന്നു.തിരിച്ചുവരവില്‍ പുതിയ കരാറിലേര്‍പ്പെടാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു.ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് മികച്ച പ്രകടനത്തിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു.ക്ലബ്ബിന്റെ ഉന്നമനത്തിനായി കഠിനമായി പരിശ്രമിക്കുമെന്ന് ഞാന്‍ എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു'-അലക്‌സ് പറഞ്ഞു.

2010ല്‍ സതാംപ്റ്റണിലൂടെ ക്ലബ്ബ് കരിയര്‍ ആരംഭിച്ച അലക്‌സ് 2011ല്‍ ആഴ്‌സണലിലേക്ക് കൂടുമാറി.ആറ് കൊല്ലം ഗണ്ണേഴ്‌സിനൊപ്പം തുടര്‍ന്ന അലക്‌സ് 132 മത്സരത്തില്‍ നിന്ന് ഒമ്പത് ഗോളും നേടി.2017ല്‍ ലിവര്‍പൂളിലേക്കെത്തിയ അദ്ദേഹം ലിവര്‍പൂളിന് വേണ്ടി 47 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.ഈ സീസണിലും മികച്ച തുടക്കം ലഭിച്ച ലിവര്‍പൂളിന് അലക്‌സിന്റെ വരവ് കൂടുതല്‍ കരുത്താകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications