Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അതീവ ഗുരുതരാവസ്ഥയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അദ്ദേഹം സാധാരണനിലയിലേക്ക് എത്താന്‍ ദീര്‍ഘനാളത്തെ പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെര്‍ഗൂസന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിഷയത്തില്‍ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

alexferguson

27 വര്‍ഷം നീണ്ട ഓള്‍ഡ് ട്രഫോര്‍ഡ് ജീവിതത്തിനിടെ 30 കിരീടങ്ങളാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഫെര്‍ഗൂസന്‍ സ്വന്തമാക്കിയത്. അഞ്ചുവര്‍ഷം മുമ്പ് ഫെര്‍ഗൂസന്‍ ക്ലബിന്റെ മാനേജര്‍ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ക്ലബ്ബിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. പരിശീലകരെ മാറി പരീക്ഷിച്ചിട്ടും ഫെര്‍ഗൂസന്റെ മികവിലെക്കുയരാന്‍ ടീമിന് കഴിയാത്തത് മാനേജ്‌മെന്റിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വിഖ്യാത പരിശീലകനു പ്രാര്‍ഥനകളുമായി മൂന്‍ മാഞ്ചസ്റ്റര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുണൈറ്റഡ് മുന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്‌മൈക്കിലും രംഗത്തെത്തി. ഡേവിഡ് ബെക്കാം, ആഷ്ലെ യങ്, എഡ്വിന്‍ വാന്‍ ഡേര്‍ സര്‍, മൈക്കിള്‍ കാരിക്, ലിവര്‍പൂള്‍ എഫ്‌സി, മാഞ്ചസ്റ്റര്‍ സിറ്റി, ഫിഫ തുടങ്ങിയവരും ഫെര്‍ഗുസന്റെ ആരോഗ്യത്തിനായി പ്രാര്‍ഥനകളേകി.

Story first published: Sunday, May 6, 2018, 12:13 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+