വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'താന്‍ കോച്ചാവുമ്പോള്‍ പാക് ടീം തകര്‍ന്ന അവസ്ഥയില്‍'- മിസ്ബയെ വിമര്‍ശിച്ച് ഷുഹൈബ് അക്തര്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെയും നിലവിലെ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖിനെയും വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍ രംഗത്ത്. പാകിസ്താന്‍ പരിശീലകനായി താന്‍ ചുമതലയേല്‍ക്കുമ്പോള്‍ പാകിസ്താന്‍ ടി20 ടീം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന മിസ്ബാഹ് ഉല്‍ഹഖിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അക്തര്‍.

'മിസ്ബാഹ് മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണ്. മിസ്ബാഹ് പരിശീലകനായി എത്തുമ്പോള്‍ ടി20 റാങ്കിങ്ങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീട് നാലാം സ്ഥാനത്തെത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ എഴാം സ്ഥാനത്താണ്'-അക്തര്‍ പറഞ്ഞു. സത്യസന്ധരും കരുത്തരുമായ ആളുകള്‍ ഇങ്ങനെ പരാതി പറയാറില്ലെന്നും ശക്തമായ തീരുമാനങ്ങള്‍ എടുക്കാറാണുള്ളതെന്നും അക്തര്‍ പറഞ്ഞു.

shoaibakhtarandmisbahulhaq

മിസ്ബയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവിടെയും ഇവിടെയും പോയി കളിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ ശരിയാക്കുന്നതിനായി പ്രവര്‍ത്തിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 1-0ന് പാകിസ്താന്‍ പരാജയപ്പെട്ടപ്പോള്‍ ടി20 1-1 സമനിലയാക്കി. മിസ്ബയുടെ സ്ഥാനത്ത് ഞാന്‍ എത്തിയാല്‍ എന്റെ തെറ്റാണെന്ന് ഏറ്റുപറയുമായിരുന്നു. ഞാന്‍ അത് ശരിയാക്കുമെന്ന് വിളിച്ചുപറയുമായിരുന്നു.

എന്നാല്‍ അവന്‍ ചെയ്യുന്നത് എല്ലാം മുമ്പുണ്ടായിരുന്ന പ്രശ്‌നമാണെന്നും തനിക്ക് കീഴിലല്ല ഇതൊന്നും നടന്നതെന്നുമാണ്. അവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. അവനുവേണ്ടി ഒരു സന്ദേശം നല്‍കാനുണ്ട്. ടീം മോശം അവസ്ഥയിലാണെന്ന് പറയുകയും കരുത്തോടെ നില്‍ക്കുകയുമാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ ആദ്യം പിന്തുണ നല്‍കുന്നത് ഞാനായിരിക്കുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അക്തര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അനാവശ്യമായി ബൗളര്‍മാരെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നുവെന്നും ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുന്നില്ലെന്നുമാണ് അക്തര്‍ വിമര്‍ശനം ഉന്നയിച്ചത്. ഇത് ശരിവെക്കുന്നതായിരുന്നു ടെസ്റ്റിലെ പാകിസ്താന്റെ പ്രകടനം. ബൗളര്‍മാര്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തപ്പോള്‍ ബാറ്റിങ് നിര പരാജയപ്പെട്ടു. ഒന്നാം ടെസ്റ്റില്‍ മൂന്ന് ദിവസം മുന്നിട്ട് നിന്ന ശേഷമാണ് പാകിസ്താന്‍ കളി കൈവിട്ടത്.

പിന്നീടുള്ള രണ്ട് മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത് പാകിസ്താന് തിരിച്ചടിയായി. അതേ സമയം ടി20യില്‍ ബാറ്റിങ് നിര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. സീനിയര്‍ താരം മുഹമ്മദ് ഹഫീസിന്റെ ബാറ്റിങ്ങാണ് പാകിസ്താനെ രക്ഷിച്ചത്. ഒരു മത്സരം മഴമൂലം ഫലം കാണാതെ ഉപേക്ഷിച്ചിരുന്നു. യുവതാരം ബാബര്‍ അസാമിന്റെ നായകത്വത്തിന് കീഴിലാണ് പരിമിത ഓവറില്‍ പാകിസ്താന്‍ കളിക്കുന്നത്. അസര്‍ അലിയാണ് ടെസ്റ്റ് ടീം നായകന്‍.

Story first published: Wednesday, September 9, 2020, 11:09 [IST]
Other articles published on Sep 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X