വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഫ്രീഡി പറഞ്ഞത് സത്യം... അവര്‍ പലവട്ടം ആക്രമിക്കാന്‍ ശ്രമിച്ചു!! സാക്ഷിയെന്ന് അക്തര്‍

ആത്മകഥയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അഫ്രീഡി നടത്തിയത്

By Manu

കറാച്ചി: പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ ആത്മകഥയായ ഗെയിം ചെയ്ഞ്ചര്‍ ക്രിക്കറ്റ് ലോകത്ത് വന്‍ കോളിളക്കമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഈ പുസ്തകത്തിലൂടെ അഫ്രീഡി നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ച് എത്തിയേക്കും ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ച് എത്തിയേക്കും

ദേശീയ ടീമിലെ തന്റെ മുന്‍ സീനിയര്‍ താരങ്ങള്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇതി ശരിവച്ചു കൊണ്ട് മുന്‍ ടീംഗവും പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളുമായ ഷുഐബ് അക്തറും രംഗത്തു വന്നിരിക്കുകയാണ്. അഫ്രീഡി പറഞ്ഞതെല്ലാം സത്യമാണെന്ന് അക്തര്‍ പറയുന്നു.

മോശമായി പെരുമാറി

മോശമായി പെരുമാറി

സീനിയര്‍ താരങ്ങള്‍ വളരെ മോശമായാണ് അഫ്രീഡിയോട് പെരുമാറിയിരുന്നതെന്നു അക്തര്‍ വ്യക്തമാക്കി. പല തവണ അഫ്രീഡിയെ ആക്രമിക്കാന്‍ പോലും അവര്‍ ശ്രമിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമിലെ നാലു താരങ്ങള്‍ തന്നെ തല്ലണമെന്ന ലക്ഷ്യത്തോടെ ബാറ്റുമായി വന്നതായി അഫ്രീഡി തന്റെ ആത്മകഥയില്‍ കുറിച്ചിരുന്നു. 1999ല്‍ ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റിനു മുന്നോടിയായി തന്നെ പരിശീലനം നടത്താന്‍ പോലും അന്നത്തെ കോച്ചായിരുന്ന ജാവേദ് മിയാന്‍ദാദ് അനുവദിച്ചിരുന്നില്ലെന്നും അഫ്രീഡി വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തിയത് കുറച്ചു മാത്രം

വെളിപ്പെടുത്തിയത് കുറച്ചു മാത്രം

ആത്മകഥയിലൂടെ വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് അഫ്രീഡി വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറയാത്ത പലതും വേറെയുണ്ടെന്നും അക്തര്‍ പറഞ്ഞു. സീനിയര്‍ താരങ്ങള്‍ക്കു അഫ്രീഡിയെ ഇഷ്ടമല്ലായിരുന്നു. ഇതിന്റെ കാരണമറിയില്ല. സീനിയര്‍ താരങ്ങള്‍ അദ്ദേഹത്തോട് മോശമായി പെരുമാറുന്നതിനു താന്‍ പല തവണ സാക്ഷിയായിട്ടുണ്ടെന്നും അക്തര്‍ പറയുന്നു.
മുന്‍ കോച്ച് മിയാന്‍ദാദിനെക്കുറിച്ചും അഫ്രീഡി ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരിക്കല്‍ മല്‍സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ തന്നെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാന്‍ മിയാന്‍ദാദ് ആവശ്യപ്പെട്ടിരുന്നതായും അന്ന് അദ്ദേഹത്തോടുള്ള എല്ലാ ആദരവും നഷ്ടമായെന്നും അഫ്രീഡി ഗെയിം ചേഞ്ചറില്‍ കുറിച്ചിട്ടുണ്ട്.

പിന്നീട് മാപ്പു ചോദിച്ചു

പിന്നീട് മാപ്പു ചോദിച്ചു

കരിയറിന്റെ തുടക്കകാലത്ത് മോശമായി പെരുമാറിയ 10 സീനിയര്‍ താരങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അഫ്രീഡിയോട് മാപ്പു ചോദിച്ചതായും അക്തര്‍ വ്യക്തമാക്കി.
ഉംറയ്ക്കു പോവുന്നതിനു മുമ്പാണ് സീനിയര്‍ കളിക്കാര്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിനു അഫ്രീഡിയോടു മാപ്പപേക്ഷിച്ചതെന്നും മുന്‍ പേസ് ഇതിഹാസം വെളിപ്പെടുത്തി.

Story first published: Friday, May 10, 2019, 10:09 [IST]
Other articles published on May 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X