Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയ്ക്ക് തിരിച്ചടി; അഖില ധനഞ്ജയ്ക്ക് ഒരു വര്‍ഷ ബൗളിങ് വിലക്ക്

ദുബൈ: നിയമവിരുദ്ധ ബൗളിങ് ആക്ഷനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സ്പിന്‍ബൗളര്‍ അഖില ധനഞ്ജയ്ക്ക് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).ഒരു വര്‍ഷത്തേക്കാണ് യുവ സ്പിന്നറെ വിലക്കിയത്. ഈയടുത്ത് നടന്ന ന്യൂസീലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അനുവദിനീയമായതിലും കൂടുതല്‍ അഖില കൈമടക്കുന്നതായി മാച്ച് ഒഫീഷ്യലുകള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇത് പരിശോധിച്ച് ശരിവെച്ചാണ് ഐസിസിയുടെ നടപടി.

ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച ബൗളിങാണ് അഖില കാഴ്ചവെച്ചത്. മൂന്ന് ട്വന്റി20കളില്‍ നിന്ന് ഏഴ് വിക്കറ്റുമായി കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മലിങ്കയ്ക്ക് താഴെ രണ്ടാമതായിരുന്നു അഖില. നിലവിലെ നിയമപ്രകാരം 15 ഡിഗ്രിവരെ ബൗളര്‍ക്ക് കൈമടക്കാം.അഖിലയുടെ ആക്ഷനില്‍ ഇതില്‍ കൂടുതല്‍ കൈമടങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയത്. നേരത്തെ 2018ലും ബൗളിങ് ആക്ഷന്റെ പേരില്‍ അഖില നടപടി നേരിട്ടുണ്ട്.

akhiladhanajaya

നിലവിലെ ശ്രീലങ്കന്‍ നിരയിലെ നിര്‍ണ്ണായക സ്പിന്നറാണ് അഖില.താരത്തിന്റെ വിലക്ക് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 25കാരനായ താരം ആറ് ടെസ്റ്റില്‍ നിന്ന് 33 വിക്കറ്റും 36 ഏകദിനത്തില്‍ നിന്ന് 51 വിക്കറ്റും 22 ട്വന്റി20യില്‍ നിന്ന് 22 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, September 20, 2019, 10:18 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+