Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്‍സ് പിന്തുടരുമ്പോഴുള്ള പൊതുധാരണ മാറ്റിയത് യുവരാജും ധോണിയും: അജിത് അഗാര്‍ക്കര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ ഞെട്ടല്‍ ഇതുവരെയായും ആരാധകര്‍ക്ക് വിട്ടുമാറിയിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങളും മറ്റ് അനേകം നേട്ടങ്ങളും രാജ്യത്തിന് സമ്മാനിച്ച ധോണിയുടെ വിരമിക്കലിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചിരിക്കുകയാണ്. 'ഏകദിനത്തില്‍ റണ്‍സ് പിന്തുടരുമ്പോഴുള്ള പൊതുധാരണ മാറ്റിയത് ധോണിയും യുവരാജുമാണ്. റണ്‍സ് പിന്തുടരുമ്പോഴുള്ള ഇരുവരുടേയും മികവുകണ്ട് ടോസ് നേടിയ എതിര്‍ ടീമുകള്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു'-അജിത് അഗാര്‍ക്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ajithagarkaranddhoni

2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ പുറത്താകാതെ നേടിയ 183 റണ്‍സും 2006ല്‍ പാകിസ്താനെതിരേ ലാഹോറില്‍ നേടിയ സെഞ്ച്വറിയും ധോണിയുടെ മികച്ച പ്രകടനങ്ങളാണ്. ശ്രീലങ്ക മികച്ച ടോട്ടല്‍ നേടിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ധോണി തുടര്‍ച്ചയായി സിക്‌സറുകള്‍ അടിക്കാന്‍ തുടങ്ങിയതോടെ ഡ്രസിങ് റൂമിലാകെ ആവേശമായി. ലാഹോറിലേയും സമാന അവസ്ഥയായിരുന്നു. പാകിസ്താന്‍ മികച്ച ടോട്ടല്‍ നേടി.

അവരുടെ ബൗളിങ് നിരയും മികച്ച താളത്തിലായിരുന്നു. എന്നാല്‍ യുവരാജിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി ധോണീ ടീമിനെ വിജയത്തിലെത്തിച്ചെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ധോണിയുടെ കരിയറിന്റെ തുടക്ക കാലത്തെ ഇന്ത്യന്‍ ടീമിലെ മുഖ്യ താരങ്ങളിലൊരാളായിരുന്നു അജിത് അഗാര്‍ക്കര്‍. ഇന്ത്യക്കുവേണ്ടി 26 ടെസ്റ്റില്‍ നിന്ന് 571 റണ്‍സും 58 വിക്കറ്റും 191 ഏകദിനത്തില്‍ നിന്ന് 1269 റണ്‍സും 288 വിക്കറ്റും 4 ടി20യില്‍ നിന്ന് 15 റണ്‍സും 3 വിക്കറ്റും 42 ഐപിഎല്ലില്‍ നിന്നായി 179 റണ്‍സും 29 വിക്കറ്റും അഗാര്‍ക്കര്‍ വീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ 2007ലെയും 2011ലെയും ലോകകപ്പ് നേട്ടങ്ങളില്‍ നിര്‍ണ്ണായക താരമായിരുന്ന യുവരാജ് അര്‍ബുദത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോയി. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതെ വന്നതോടെ യുവി വിരമിക്കല്‍ മത്സരംപോലുമില്ലാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Monday, August 17, 2020, 16:26 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+