വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സെലക്ടറാവാന്‍ അപേക്ഷ നല്‍കി അജിത് അഗാര്‍ക്കര്‍

മുംബൈ: ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകാന്‍ അപേക്ഷ നല്‍കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. ബിസിസിഐ ക്ഷണിച്ച രണ്ട് ഒഴിവിലേക്കാണ് അഗാര്‍ക്കര്‍ അപേക്ഷ നല്‍കിയത്. എംഎസ്‌കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയും.ഈ സ്ഥാനത്തേക്കെത്താനാണ് അഗാര്‍ക്കര്‍ ശ്രമിക്കുന്നത്. നേരത്തെ മുംബൈ സീനിയര്‍ ടീമിന്റെ ചെയര്‍മാനായി അഗാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ സെലക്ടറായുള്ള മുന്‍പരിചയവും അഗാര്‍ക്കറിനുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അഞ്ച് വര്‍ഷം കഴിഞ്ഞവരെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നത്. അഗാര്‍ക്കറിനെക്കൂടാതെ നയന്‍ മോംഗിയ, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, ചേതന്‍ ശര്‍മ, രാജേഷ് ചൗഹാന്‍ എന്നിവരും സെലക്ഷന്‍ കമ്മിറ്റിയില്‍ ഇടം പിടിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ടിവി അവതാരകനായും അജിത്ത് അഗാര്‍ക്കര്‍ ഇപ്പോള്‍ സജീവമാണ്.

നാലാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കംനാലാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

ajitagarkar

42കാരനായ അഗാര്‍ക്കര്‍ 2007 സെപ്തംബര്‍ 16നാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ഇന്ത്യക്കുവേണ്ടി 26 ടെസ്റ്റില്‍ നിന്ന് 571 റണ്‍സും 58 വിക്കറ്റും 191 ഏകദിനത്തില്‍ നിന്ന് 1269 റണ്‍സും 288 വിക്കറ്റും നാല് ടി20യില്‍ നിന്ന് 179 റണ്‍സും മൂന്ന് വിക്കറ്റും അഗാര്‍ക്കര്‍ സ്വന്തമാക്കിയിട്ടുണ്ട്. 42 ഐപിഎല്ലില്‍ നിന്ന് 29 വിക്കറ്റും 179 റണ്‍സും അഗാര്‍ക്കറിന്റെ അക്കൗണ്ടിലുണ്ട്.

Story first published: Saturday, January 25, 2020, 9:32 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X